കോഴിക്കോട് തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വിവിധ തസ്തികളിൽ ഒഴിവ്; അഭിമുഖം ഏപ്രിൽ നാലിന്


കോഴിക്കോട് : തലക്കുളത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം. എക്സ്റേ, ഇ.സി.ജി, ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്.

അഭിമുഖം ഏപ്രിൽ നാലിന് രാവിലെ 11 മണിക്ക് മെഡിക്കൽ ഓഫീസറുടെ ചേംബറിൽ വച്ച് നടക്കും.

ഉദ്യോഗാർഥികളുടെ അപേക്ഷ, ബയോഡേറ്റ, എക്സ്പിരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ ഏപ്രിൽ മൂന്നിന് വൈകുന്നേരം അഞ്ചുമണിക്കു മുമ്പ് സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിക്കണം.