മണിയൂരില്‍ ഇരുട്ടിന്റെമറവില്‍ സാമൂഹിക വിരുദ്ധരുടെ അതിക്രമം; കുലച്ച 75ഓളം നേന്ത്രവാഴ വെട്ടിനശിപ്പിച്ചു


മണിയൂര്‍: മന്തത്തൂര്‍ കുടിയംവള്ളി പറമ്പില്‍ രാത്രിയുടെ മറവില്‍ അതിക്രമം. കുലച്ച 75 നേന്ത്രവാഴ സാമൂഹികവിരുദ്ധര്‍ വെട്ടിനശിപ്പിച്ചതായി പരാതി. തിരുവള്ളൂര്‍ വാവുപ്പാറ സ്വദേശി ഇല്ലത്ത് മീത്തല്‍ സുരേഷ് ബാബുവിന്റെതാണ് നശിപ്പിക്കപ്പെട്ട വാഴക്കൃഷി.

കുടിയംവെള്ളി കുഞ്ഞമ്മതിന്റെ പാട്ടത്തിനെടുത്ത രണ്ടര ഏക്കര്‍ സ്ഥലത്തായിരുന്നു കൃഷി ചെയ്തിരുന്നത്. ഇതാണ് ഇരുട്ടിന്റെമറവില്‍ സാമൂഹികദ്രോഹികള്‍ നശിപ്പിച്ചത്. സംഭവത്തില്‍ സുരേഷ് ബാബു വടകര പോലീസില്‍ പരാതിനല്‍കി. പോലീസ് സ്ഥലംസന്ദര്‍ശിച്ചു.

സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടത്തില്‍ സമഗ്രമായി അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെമുന്നില്‍ കൊണ്ടുവരണമെന്ന് സി.പി.എം. മന്തരത്തൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തംഗം പി.സി. ഷീബയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. സംഘം സ്ഥലംസന്ദര്‍ശിച്ചു.