ഹരീഷ് ശിവരാമകൃഷ്ണനും സിത്താര കൃഷ്ണകുമാറും തൈക്കുടം ബ്രിഡ്ജും ഇരിങ്ങലില്‍; സര്‍ഗാലയയില്‍ സംഗീതത്തിന്റെ മഹാമേളം നാളെ


ഇരിങ്ങല്‍: കേരളത്തിലെ വമ്പന്‍ ബാന്‍ഡുകള്‍ ഒന്നിക്കുന്ന ഇന്‍ഡി ഗാഗ സംഗീത പരിപാടി നാളെ ഇരിങ്ങള്‍ സര്‍ഗാലയയില്‍. 27 വൈകിട്ട് 4 മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് പരിപാടി.

തൈക്കുടം ബ്രിഡ്ജ്, അഗം, പ്രൊജക്ട് മലബാറിക്കസ്, പൈന്‍ആപ്പിള്‍ എക്‌സ്പ്രസ്, തിരുമാലി, സ്ട്രീറ്റ് അക്കാഡമിക്‌സ്, തകര തുടങ്ങിയ കേരളത്തിലെ മുന്‍നിര ബാന്‍ഡുകള്‍ പരിപാടിയിലുണ്ടാവും.

ഹരീഷ് ശിവരാമകൃഷ്ണനും സിതാര കൃഷ്ണകുമാറും സംഗീത വിരുന്നൊരുക്കുന്ന പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമുണ്ടാവുമെന്നാണ് സംഘാടകര്‍ കണക്കുകൂട്ടുന്നത്.

കൊച്ചി, തിരുവനന്തപുരം, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളില്‍ വന്‍ ആവേശത്തോടെ നടത്തപ്പെട്ട ഇന്‍ഡി ഗാഗ ആദ്യമായിട്ടാണ് കോഴിക്കോട്ട് നടത്തുന്നത്. സര്‍ഗാലയില്‍ നടക്കുന്ന ഏറ്റവും വലിയ സംഗീത പരിപാടിയായിരിക്കും ഇന്‍ഡി ഗാഗ. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെ ബുക്ക് ചെയ്യാം.