Tag: Iringal

Total 12 Posts

ശത്രുരാജ്യത്തിന്റെ പടക്കപ്പല്‍ നിരീക്ഷിക്കാന്‍ കുഞ്ഞാലിമരയ്ക്കാര്‍ നിന്ന ഇരിങ്ങല്‍ പാറ എങ്ങനെ ഒരു സര്‍ഗഗ്രാമമായി? സര്‍ഗാലയയുടെ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

ഇരിങ്ങല്‍: വടകരയ്ക്ക് അടുത്തുള്ള ഇരിങ്ങല്‍ എന്ന ഗ്രാമത്തിന്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നായിരുന്നു മാനംമുട്ടെയെന്നോണം ഉയര്‍ന്നുനിന്നിരുന്ന ഇരിങ്ങല്‍ പാറ. ചരിത്രത്തില്‍ കുഞ്ഞാലിമരയ്ക്കാര്‍ ശത്രു രാജ്യങ്ങളുടെ കപ്പലുകള്‍ നിരീക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ഉയര്‍ന്ന സ്ഥലമായും ഇരിങ്ങല്‍ പാറ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. മലബാറിലെ പഴയകാല വീടുകളില്‍ മിക്കതിന്റെ അടിത്തറയ്ക്ക് ഇരിങ്ങല്‍ പാറയുടെ ബലമാണ്. ഇവിടെ നിന്നും പാറ പൊട്ടിച്ച് ലോറിയില്‍ കയറ്റിക്കൊണ്ടുപോകുന്നത് പതിവ് കാഴ്ചയായിരുന്നു,

ഇരിങ്ങലില്‍ ട്രെയിനിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി

പയ്യോളി: ഇരിങ്ങലില്‍ ട്രെയിനിടിച്ച് മരിച്ച വയോധികന്‍ കൊയിലാണ്ടി സ്വദേശി. കുറുവങ്ങാട് കുറുങ്ങോട്ട് പരേതനായ കുഞ്ഞിരാമന്‍ നായരുടെ മകന്‍ ശങ്കരന്‍ നായര്‍ ആണ് മരിച്ചത്. ഞായറാഴ്ച മൂന്നുമണിയോടെയായിരുന്നു ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിനും മൂരാട് പാലത്തിനും ഇടയിലുള്ള റെയില്‍വേ ട്രാക്കിന് അരികില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്തവിധം ചിന്നിച്ചിതറിയിരുന്നു. ധരിച്ച വസ്ത്രങ്ങള്‍, കയ്യിലുണ്ടായിരുന്ന ഊന്നുവടി, ബാഗിലുണ്ടായിരുന്ന മേല്‍വിലാസം

ഇരിങ്ങലില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍

പയ്യോളി: ഇരിങ്ങലില്‍ ട്രെയിന്‍തട്ടി യുവാവ് മരിച്ച നിലയില്‍. കിഴക്കയില്‍ കോളനി ഏറം വള്ളി അഗേഷ് അശോക് ആണ് മരിച്ചത്. മുപ്പത് വയസായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 3.45 ഓടെ ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം. ആര്‍.പി.എഫും പയ്യോളി പൊലീസും സ്ഥലത്തെത്തി. അച്ഛന്‍: പരേതനായ അശോകന്‍. അമ്മ: ഇന്ദിര. സഹോദരന്‍: അശ്വന്ത്.

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലെത്തുന്നവരുടെ മനം കവര്‍ന്ന് അമിതും ശാലിനിയും; അന്താരാഷ്ട്ര കരകൗശലമേളയില്‍ ശ്രദ്ധേയമായി മഹാരാഷ്ട്രയില്‍ നിന്നുള്ള ദമ്പതികള്‍ ഉണ്ടാക്കുന്ന പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍

വടകര: ഡിസംബർ 22 മുതല്‍ ജനുവരി 9 വരെ നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കലാകരകൗശല മേള ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടക്കുമ്പോൾ വിസ്മയമാവുകയാണ് മഹാരാഷ്ട്രാ സ്വദേശികളായ അമിത് പരേഷും ഭാര്യ ശാലിനി സുഹവുമാണ് . ഇരുവരും ചേർന്ന് ഉണ്ടാക്കിയെടുക്കുന്ന പേപ്പർ പാവകളും, പെബിൾ ആർട്ടും ആരുടേയും മനം കവരും. ചെറിയ ഉരുളൻ കല്ലുകളിൽ

‘ദേശീയപാത വികസനത്തിന്റെ പേരിൽ നാടിനെ രണ്ടായി മുറിക്കുന്നു’; ഇരിങ്ങലിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

പയ്യോളി: ദേശീയപാത വികസനത്തിന്റെ പേരിൽ നാടിനെ രണ്ടായി മുറിക്കുന്ന നടപടിക്കെതിരെ ഇരിങ്ങലിൽ പ്രതിഷേധം. അടിപ്പാത പണിത് ദുരിതം അകറ്റണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. പടന്നയിൽ പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരൻ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർമാരായ ടി.അരവിന്ദാക്ഷൻ, രേവതി തുളസീദാസ്, വിലാസിനി നാരങ്ങാളി, ഗിരിജ വി.കെ, ചെറിയാവി

ഇരിങ്ങല്‍ റെയില്‍വേ ഗെയിറ്റ് അടച്ചിടും

ഇരിങ്ങല്‍: അഞ്ച്, ആറ് തിയ്യതികളില്‍ ഇരിങ്ങല്‍ റെയില്‍വേ ലെവല്‍ ക്രോസിംഗ് ഗെയിന്റ് അടച്ചിടും. പാത ഉയര്‍ത്തല്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് ഗെയിറ്റ് അടച്ചിടുന്നത്. ‘തിക്കോടി വടകര സ്റ്റേഷനുകള്‍ക്കിടയിലുളള ഇരിങ്ങല്‍ റെയില്‍വേ ലെവല്‍ ക്രേസിംഗ് ഗെയിറ്റ് (നമ്പര്‍ 211 എ)പാത ഉയര്‍ത്തല്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഡിസംബര്‍ അഞ്ച്,ആറ് തിയ്യതികളില്‍ അടച്ചിടും’ – എന്നാണ് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചത്.

ആശുപത്രിയിൽ നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ അപകടം; കോരപ്പുഴയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇരിങ്ങൽ സ്വദേശി മരിച്ചു

എലത്തൂര്‍: കോരപ്പുഴയില്‍ മീന്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇരിങ്ങൽ സ്വദേശി മരിച്ചു. ഇരിങ്ങൽ പൌർണ്ണമിയിൽ ദാസൻ കെ.വി (80) അണ് മരിച്ചത്. ഇന്നലെ വെെകീട്ടാണ് അപകടം സംഭവിച്ചത്. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് രോ​ഗിയുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ഇവരെ മറ്റൊരു ആംബുലൻസിൽ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ

ഹരീഷ് ശിവരാമകൃഷ്ണനും സിത്താര കൃഷ്ണകുമാറും തൈക്കുടം ബ്രിഡ്ജും ഇരിങ്ങലില്‍; സര്‍ഗാലയയില്‍ സംഗീതത്തിന്റെ മഹാമേളം നാളെ

ഇരിങ്ങല്‍: കേരളത്തിലെ വമ്പന്‍ ബാന്‍ഡുകള്‍ ഒന്നിക്കുന്ന ഇന്‍ഡി ഗാഗ സംഗീത പരിപാടി നാളെ ഇരിങ്ങള്‍ സര്‍ഗാലയയില്‍. 27 വൈകിട്ട് 4 മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് പരിപാടി. തൈക്കുടം ബ്രിഡ്ജ്, അഗം, പ്രൊജക്ട് മലബാറിക്കസ്, പൈന്‍ആപ്പിള്‍ എക്‌സ്പ്രസ്, തിരുമാലി, സ്ട്രീറ്റ് അക്കാഡമിക്‌സ്, തകര തുടങ്ങിയ കേരളത്തിലെ മുന്‍നിര ബാന്‍ഡുകള്‍ പരിപാടിയിലുണ്ടാവും. ഹരീഷ് ശിവരാമകൃഷ്ണനും

കോട്ടക്കല്‍ മുസ്ലിം ലീഗ് നേതാവ് പരേതനായ സി.ആര്‍. അബ്ദുറഹിമാന്റെ ഭാര്യ ബീവി അന്തരിച്ചു

ഇരിങ്ങല്‍: കോട്ടക്കല്‍ സൗത്ത് ശാഖാ മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റ് ആയിരുന്ന പരേതനായ ചാക്കന്‍ സി.ആര്‍.അബ്ദുറഹ്‌മാന്റെ ഭാര്യ കോട്ടക്കല്‍ ബീച്ച് റോഡ് ജംക്ഷനിലെ തെക്കേമാങ്ങില്‍ സബൂറ മനസില്‍ ബീവി അന്തരിച്ചു. എഴുപത്തി ഒന്ന് വയസ്സായിരുന്നു. മക്കള്‍: സൗജത് (അബുദാബി), മുനീര്‍ (അബുദാബി), ഷാഹിന , സലാഹുദ്ധീന്‍ (അബുദാബി ), സബൂറ , മുബാഷ് (അബുദാബി), ഷമീമ.

ഇരിങ്ങല്‍ വണ്ണാമ്പത്ത് വിപിന്‍ദാസ് അന്തരിച്ചു

ഇരിങ്ങല്‍: ബി.ആര്‍.എസ്. ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ വണ്ണാമ്പത്ത് ബാലകൃഷ്ണന്റെ മകന്‍ വിപിന്‍ദാസ് അന്തരിച്ചു. മുപ്പത്തിരണ്ട് വയസ്സായിരുന്നു. മാതാവ്: സരസ. സഹോദരന്‍: സബിന്‍ദാസ്. സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പില്‍ നടക്കും.