ആയഞ്ചേരിക്ക് ആശ്വാസമായി പഞ്ചായത്തിന്റെ കുടിവെള്ള വിതരണം; ജലക്ഷാമം അനുഭവിക്കുന്ന മുഴുവൻ പ്രദേശങ്ങളിലും ഇനി കുടിവെള്ളമെത്തും


ആയഞ്ചേരി: ആയഞ്ചേരി പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും  കിണറുകള്‍ പോലും വറ്റിയ സാഹചര്യത്തില്‍ കടുത്ത വേനലിനെ അതിജീവിക്കാനാകാതെ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് വലിയ ആശ്വാസമാവുകയാണ് പഞ്ചായത്തിന്റെ കുടിവെള്ള വിതരണോദ്യമം. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ കുടിവെള്ള  വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഗ്രാമ നഗര വ്യത്യാസമില്ലാതെ കടുത്ത വേനല്‍ പിടിമുറുക്കിക്കഴിഞ്ഞു. വടകരയിലെയും പരിസരപ്രദേശങ്ങളിലെയും നീരുറവകള്‍ മിക്കതും വറ്റിവരണ്ട അവസ്ഥയിലാണ്. കുടിക്കാനോ മറ്റ് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനോ ഉളള വെള്ളം പോലും പലര്‍ക്കും ലഭ്യമാകുന്നില്ല. സമാനമായ അവസ്ഥ തന്നെയാണ് ആയഞ്ചേരിയിലും.

. എന്നാല്‍ കുടിവെള്ള വിതരണം തുടങ്ങിയതോടെ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ഏറെക്കുറെ അറുതിയാവും. ഗ്രാമപഞ്ചായത്തിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മുഴുവൻ പ്രദേശങ്ങളിലേക്കും ഇതുവഴി ആവശ്യമായ കുടിവെള്ളം എത്തിക്കാനും കഴിയും.

വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷത വഹിച്ച കുടിവെള്ള വിതരണോദ്ഘാടന പരിപാടിയില്‍ സ്ഥിരം സമിതി മെയർമാൻമാരായ പി.എം.ലതിക, ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, ഭരണ സമിതി അംഗങ്ങളായ എൻ.ഹമീദ്, ഷൈബ മല്ലി വീട്ടിൽ, ആയിഷ ടീച്ചർ, നജ്മുന്നീസ.സി.എം തുടങ്ങിയവര്‍ സംബ്ബന്ധിച്ചു.