ഓർക്കാട്ടേരിയിലെ ഷബ്‌നയുടെ മരണം; അന്വേഷണ ഉദ്യോഗസ്ഥർ രാഷ്ട്രീയ സ്വാധീനത്തിന് പുറത്ത് കടക്കണമെന്ന് ഡോ.പി സരിൻ


അരൂർ: ഓർക്കാട്ടേരി കുന്നുമ്മക്കരയിലെ ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്ന് അരൂരിലെ പുളിയം വീട്ടിൽ ഷബ്ന മരണപ്പെട്ട കേസ്സിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ. പി സരിൻ. ഷബ്നയുടെ അരൂരിലെ വീട്ടിലെത്തി സരിൻ ബന്ധുക്കളോട് സംസാരിച്ചു.

സി.സി.ടി.വി. ദൃശ്യങ്ങളും ചില മൊഴികളും വ്യക്തമായ തെളിവായുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ സ്വാധീന വലയത്തിൽ നിന്ന് പുറത്തു കടന്ന് മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷബ്നയ്ക്ക് പൂർണ്ണമായ നീതി ലഭിക്കുന്നതു വരെ നിയമ സഹായം ഉൾപ്പടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ഡോ. സരിൻ കൂട്ടിച്ചേർത്തു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്ദീപ് കൃഷ്ണ,പാറോ ള്ളതിൽ അബ്ദുല്ല പി കെ ഷമീർ, കോടി കണ്ടി പ്രദീഷ്, സിദ്ധാർത്ഥ് നരിക്കുട്ടും ചാൽ, വി പി പ്രവീൺ, വൈശാഖ് അരൂർ, എ കെ സുജിത്ത്,സി കെ മനോജ്, പി സുനിൽ ,കെ കെ വിജീഷ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.