ചോറോട് മാങ്ങോട്ട്പാറയിലെ മുതിർന്ന സിപിഐ (എം) നേതാവ് പി.വി.പി വാസു അന്തരിച്ചു; വിട പറഞ്ഞത് തോട്ടക്കാട്, കാര്യാട്ട് മിച്ചഭൂമി സമരവളണ്ടിയർ


ചോറോട്: മാങ്ങോട്ട്പാറയിലെ മുതിർന്ന സിപിഐ (എം) ബ്രാഞ്ച് മെമ്പറും, തോട്ടക്കാട്, കാര്യാട്ട് മിച്ചഭൂമി സമരവളണ്ടിയറുമായിരുന്ന പി.വി.പി വാസു അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.

ഭാര്യ : പി.വി.പി ലീല ( മങ്ങോട്ടുപാറ ബ്രാഞ്ച് മെമ്പർ). മക്കൾ: ബിനേഷ് പി.വി.പി, ബിനില (മടപ്പള്ളി).

മരുമക്കൾ: റെനിഷ (തിരുവള്ളൂർ), രാജീവൻ (യുഎൽസിസിഎസ് മടപ്പള്ളി).

സഹോദരങ്ങൾ: രാഗൂട്ടി, നാരായണൻ, ജാനു.