രോഗബാധയുണ്ടായാല്‍ 21 മുതല്‍ 30 ദിവസം വരെ അവധി; സാംക്രമിക രോഗപട്ടികയില്‍ ഇടം പിടിച്ച് ചിക്കന്‍പോക്സ്


കോഴിക്കോട്: സാംക്രമിക രോഗപട്ടികയില്‍ ചിക്കന്‍പോക്‌സ് ഉള്‍പ്പെടുത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആകസ്മിക അവധി അനുവദിക്കുന്ന സാംക്രമിക രോഗപട്ടികയിലാണ് ചിക്കന്‍പോക്സിനെ ഉള്‍പ്പെടുത്തിയത്. വേനല്‍ കടുത്തതോടെ മറ്റ് പല രോഗങ്ങള്‍ക്കുമൊപ്പം ചിക്കന്‍പോക്സ് പടര്‍ന്നുപിടിക്കുന്നതിന്റെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം നടപ്പിലാക്കിയത്.

രോഗബാധയുണ്ടായാല്‍ 21 മുതല്‍ 30 ദിവസം വരെ അവധികിട്ടും. ഈ വര്‍ഷം ഇതുവരെ 3150 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1976ലാണ് കേരള സര്‍വീസ് ചട്ടത്തിലെ സാംക്രമികരോഗപട്ടികയില്‍ നിന്ന് ഒഴിവാക്കിയ ചിക്കന്‍പോക്സ് രോഗമാണ് ഇപ്പോള്‍ വീണ്ടും സാംക്രമിക രോഗപട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.