Category: ആരോഗ്യം

Total 131 Posts

പൊള്ളുന്ന വേനലിനെ ചെറുക്കേണ്ടേ; ആഹാര കാര്യത്തിലെ ഈ ശീലങ്ങള്‍ ഏത് ചൂടന്‍ കാലാവസ്ഥയിലും ശരീരത്തിനേകും മികച്ച സംരക്ഷണം

ചൂടിന്റെ കാഠിന്യത്തില്‍ കേരളം വെന്തുരുകുകയാണ്. ഇനിയും ചൂട് കൂടുമെന്ന് തന്നെയാണ് കാലാവ്സ്ഥാ നിരീക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിവരം. ദിനം പ്രതി ആരോഗ്യ വകുപ്പ് കടുത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിക്കുന്നുണ്ട്. ഏപ്രില്‍ വരെ തൊഴില്‍ സമയത്തില്‍ പുനഃക്രമീകരണം നടത്തുക പോലും ചെയ്തു. ഒന്ന് പുറത്തിറങ്ങി വന്നാല്‍ ഇപ്പോള്‍ പലതരം ആരോഗ്യപ്രശ്‌നങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ പോളിയോ വാക്‌സിന്‍ വിതരണം മാര്‍ച്ച് 3ന്

കോഴിക്കോട്: ദേശീയ പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി മാര്‍ച്ച് മൂന്നിന് കോഴിക്കോട് ജില്ലയില്‍ പോളിയോ വാക്‌സിന്‍ വിതരണം നടക്കും. പോളിയോ രോഗത്തിനെതിരെ അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും തെരഞ്ഞെടുത്ത ബൂത്തുകളിലും രണ്ട് തുള്ളി പോളിയോ വാക്‌സിന്‍ ഈ പരിപാടിയുടെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍

ആരോഗ്യം വര്‍ധിപ്പിക്കാന്‍ മുളപ്പിച്ച കടല വേവിച്ച് കഴിക്കാം; ഗുണങ്ങള്‍ പലത്, അറിയാം വിശദമായി

ആരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ പയര്‍, കടല വര്‍ഗങ്ങള്‍ എന്നിവ വലിയ പങ്ക് വഹിക്കുന്നുണ്ട്. കടല നമ്മുടെ ശരീരത്തിന് എങ്ങനെയെല്ലാം ഗുണം ചെയ്യും എന്ന് നോക്കാം. നാം പൊതുവേ ഉപയോഗിയ്ക്കുന്നതാണ് കടല. ഇവ രണ്ടു തരത്തിലുണ്ട്, വെളുത്തു കടലയും ബ്രൗണ്‍ നിറത്തിലെ കടലയും. ഇതില്‍ കറുത്ത നിറത്തിലെ കടലയില്‍ ഏറെ ആരോഗ്യപരമായ ഗുണങ്ങളുണ്ട്. മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ

പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങാന്‍ ശരിയായ ഭക്ഷണ ക്രമം പ്രധാനം; വരാന്‍ പോവുന്ന പരീക്ഷാ കാലത്തെ മുന്നില്‍ കണ്ട് ശരിയായ ആഹാര രീതിയിലേക്ക് മാറാം, വിശദമായി അറിയാം

ഫെബ്രുവരി മാര്‍ച്ച് മാസങ്ങള്‍ വേനല്‍ ചൂടിനോടൊപ്പം പരീക്ഷാ ചൂടും തലയ്ക്ക് പിടിക്കുന്ന സമയമാണ്. ഈ കാലം ഉറക്കമിളച്ചും ഭക്ഷണം വെടിഞ്ഞും പഠിക്കുന്നത് കുട്ടികളില്‍ പലരുടേയും ശീലമാണ്. എന്നാല്‍ ഇത് നല്ല ശീലമല്ല. ശരിയായ പഠനത്തോടൊപ്പം ചിട്ടയായ ഭക്ഷണ ക്രമവും ഉറക്കവും നല്ല വിജയത്തിലേക്കെത്താന്‍ അത്യാവശ്യമാണ്. ഈ സമയങ്ങളില്‍ കുട്ടികളുടെ ഭക്ഷണരീതിയില്‍ പ്രഭാത ഭക്ഷണം മുതല്‍ രാത്രിയില്‍

കനത്ത ചൂടിനെ നിസാരമായി കാണല്ലേ, ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും! ജാഗത്രാനിര്‍ദ്ദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. * പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ

മറക്കാതിരിക്കാം; ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് യഥാസമയം പുതുക്കിയില്ലെങ്കില്‍ പിഴ വീഴും

കോഴിക്കോട്: ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ ലൈസന്‍സ് യഥാസമയം പുതുക്കണമെന്ന നിര്‍ദ്ദേശവുമായി ഭക്ഷ്യ സുരക്ഷാ വിഭാഗം. നിലവില്‍ ലൈസന്‍സ് എടുക്കാതെ ഒരു സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ല. ലൈസന്‍സ് കാലാവധി കഴിയുന്ന മുറയ്ക്കു തന്നെ പുതിയ ലൈസന്‍സ് എടുക്കേണ്ടതാണ്. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാത്തതും

ചെറുപയറും പുട്ടും കുറച്ച് ഓട്‌സും…പ്രഭാതഭക്ഷണത്തില്‍ ഇവ കൂടി ഉള്‍പ്പെടുത്തൂ, ആരോഗ്യം സംരക്ഷിക്കൂ

തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും പ്രഭാതഭക്ഷണം കഴിക്കാതെ ഒഴിവാക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഇത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പലര്‍ച്ചും കാര്യമായ അറിവില്ല എന്നതാണ് സത്യം. നമ്മുടെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാതഭക്ഷണം. അതുകൊണ്ടുതന്നെ നിര്‍ബന്ധമായും എല്ലാവരും രാവിലെയുള്ള ഭക്ഷണം കൃത്യമായി കഴിക്കണം. എന്നാല്‍ പ്രഭാതഭക്ഷണത്തിന് എന്തെങ്കിലും കഴിച്ചാല്‍ മാത്രം മതിയോ…?പോരാ. പോക്ഷകസമ്പുഷ്ടവും ആരോഗ്യത്തിന് ഗുണകരവുമായ ഭക്ഷണങ്ങള്‍ വേണം

മുഖം സുന്ദരമാക്കാന്‍ ഒരു ഉരുളക്കിഴങ്ങ് പ്രയോഗം! കണ്‍തടത്തിലേയും ശരീര ഭാഗങ്ങളിലെയും കറുപ്പുള്‍പ്പെടെ അകറ്റാം; വിശദമായി അറിയാം

ആഹാരം പാചകം ചെയ്യുമ്പോള്‍ നമ്മള്‍ പല കറികളിലും ഉരുളക്കിഴങ്ങ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ ഉരുളക്കിഴങ്ങ് ശരീര സൗന്ദര്യത്തിന് ഉത്തമമായൊരു ഘടകമാണെന്ന് നമ്മളില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാവും അറിയുക. ഉരിളക്കിഴങ്ങിന്റെ നീരാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഉരുളക്കിഴങ്ങ് നീര് മുഖത്തു പുരട്ടുന്നത് പല തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. ഉരുളക്കിഴങ്ങില്‍ പല ചേരുവകളും ചേര്‍ത്തും അല്ലാതെ തനിയേയും

പ്രായം കൂടിപ്പോയെന്ന ഭയമുണ്ടോ? വിഷമിക്കേണ്ട യൗവനം നിലനിര്‍ത്താനും ശരീരഭാരം നിയന്ത്രിക്കാനും പപ്പായ ഉത്തമം; ഒപ്പം ആരോഗ്യ ഗുണങ്ങളും ഏറെ, വിശദമായി അറിയാം

ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ളതും വീടുകളില്‍ സുലഭമായി ലഭ്യമാവുന്നതുമായ പപ്പായയ്ക്ക് പ്രതീക്ഷിക്കുന്നതിലേറെ ഗുണങ്ങളാണുള്ളത്. ആരോഗ്യത്തിനും സൗന്ദര്യത്തിനും പപ്പായ ഒരുപോലെ ഉത്തമമാണ്. വിറ്റാമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയ പപ്പായ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ത്വക്കിലെ ചുളിവുകള്‍, കേടുപാടുകള്‍ എന്നിവ ചെറുത്ത് യൗവനം നിലനിര്‍ത്താന്‍ സഹായിക്കും. സ്ഥിരമായി പപ്പായ കഴിയ്ക്കുന്നത് പ്രായം കൂടുന്നത്

മാനസികപിരിമുറുക്കങ്ങളോട് ഗുഡ് ബൈ പറഞ്ഞോളൂ; ഹാപ്പി മൂഡിലിരിക്കാൻ  ചില ഹാപ്പി ഫുഡുകളിതാ

ഹാപ്പി മൂഡിലിരിക്കാൻ തന്നെയാണ് എല്ലാവർക്കും ആഗ്രഹം. എന്നാൽ ജോലി സംബന്ധമായും അല്ലാതെയുമുള്ള കാരണങ്ങളാൽ മാനസിക പിരിമുറുക്കങ്ങൾ നമ്മളെ വിട്ടൊഴിയാറുമില്ല. എന്നാൽ മാനസികമായ ബുദ്ധിമുട്ടുകൾ മാത്രമാണോ നമ്മുടെ മോശം മൂഡിന് കാരണം. ഒരിക്കലുമല്ല. ശരീരത്തിൽ ചില ഭക്ഷണങ്ങളുടെയും പോഷകങ്ങളുടെയും അഭാവവും നമ്മുടെ സന്തോഷത്തെ അപഹരിക്കാം. സന്തോഷകരമായ മൂഡിലേക്ക് നമ്മളെ നയിക്കുന്ന ഭക്ഷണങ്ങൾ ഉണ്ടെന്നറിയാമോ? എന്തെല്ലാമാണത് നമുക്ക് പരിശോധിക്കാം.