വാഹനാപകടം: ചോമ്പാല സ്വദേശിയായ യുവാവിന് 8.93ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി


വടകര: വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് 8.93ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വടകര മോട്ടോര്‍ വാഹന നഷ്ടപരിഹാര ട്രിബ്യൂണല്‍ ഉത്തരവ്. ചോമ്പാല മൈദാന്‍വ്യൂവില്‍ ഉജ്വല്‍കൃഷ്ണ(18)ക്കാണ് 8,93,800രൂപയും ഹര്‍ജി തീയതി മുതല്‍ 9ശതമാനം പലിശയും കോടതിച്ചെലവും സഹിതം നല്‍കാന്‍ ഉത്തരവിട്ടത്.

2020 ഫെബ്രുവരി 20നാണ് കേസിനാസ്പദമായ സംഭവം. ചോമ്പാലയില്‍ നിന്ന് കാറില്‍ വടകരഭാഗത്തേക്ക് കാറില്‍ വരുന്നതിനിടെ നാദാപുരം റോഡില്‍വച്ച് ലോറിയിടിക്കുകയായിരുന്നു. റോയല്‍ സുന്ദരം ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.