‘കുറ്റ്യാടിയില്‍ കാര്‍ഷിക ഉദ്പാദനം വര്‍ധിക്കണം, മെച്ചപ്പെട്ട സംവിധാനങ്ങളുണ്ടാവണം’; ആയഞ്ചേരിയില്‍ കര്‍ഷക യോഗം ചേര്‍ന്നു


ആയഞ്ചേരി: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ കാര്‍ഷിക ഉല്പാദന വര്‍ദ്ധനവ്, സംഭരണം, വിപണനം എന്നിവ ലക്ഷ്യം വെച്ച് ആയഞ്ചേരിയില്‍ കര്‍ഷകരുടേയും, ജനപ്രതികളുടേയും, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടേയും യോഗം ചേര്‍ന്നു.

കുറ്റ്യാടി എം.എല്‍.എ കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്ററുടെ നേതൃത്വത്തില്‍ ആരംഭിച്ച കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായാണ് യോഗം. ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. ആര്‍. ബാലറാം മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവില്‍, വി.ടി.ബാലന്‍ മാസ്റ്റര്‍, സി.എം അഹമ്മദ് മാസ്റ്റര്‍, ആയഞ്ചേരി നാരായണന്‍, കെ.കെ നാരായണന്‍ മാസ്റ്റര്‍, പുത്തൂര് ശ്രീവത്സന്‍,നല്ലുക്കര കുഞ്ഞിക്കണ്ണന്‍, മുത്തു തങ്ങള്‍, പി.എം. കുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്ത് പ്രസി: കാട്ടില്‍ മൊയതു മാസ്റ്റര്‍ ചെയര്‍മാനും, പി.യം കുമാരന്‍ മാസ്റ്റര്‍ കണ്‍വീനറുമായ് പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു.