koyilandynews

Total 4935 Posts

വളയം ഗവ: ഐ ടി ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു; വിശദമായി അറിയാം

വളയം: വളയം ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖമാണ് നടത്തുന്നത്. ജനുവരി 17 രാവിലെ 11 മണിക്ക് ഐ.ടി.ഐ യില്‍ വച്ച് നടക്കും. നിശ്ചിത യോഗ്യതയുള്ള ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും

കോഴിക്കോട് കനോലി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കനോലി കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കളിപൊയ്ക എന്ന ഭാഗത്താണ് ഏകദേശം നാല്‍പ്പത്തിയഞ്ച് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കനാലില്‍ മൃതദേഹം കണ്ടെത്തിയത്‌. വിവരമറിഞ്ഞ് നടക്കാവ് പോലീസും മെഡിക്കല്‍ കോളേജ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മൃതദേഹം കോഴിക്കോട് മെഡിക്കള്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ അന്തരിച്ചു

കൊച്ചി: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ(84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.40നായിരുന്നു അന്ത്യം. ഭൗതികദേഹം വീട്ടിൽ പൊതുദർശനത്തിന്‌ വെച്ച ശേഷം രാത്രി എട്ട് മണിക്ക് മാറമ്പള്ളി ജമാഅത്ത് ഖബര്‍സ്ഥാനിലായിരിക്കും ഖബറടക്കം. കെ.കരുണാകരന്‍ മന്ത്രിസഭയിലെ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ

കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ അവസരം; ചെയ്യേണ്ടത് ഇത്രമാത്രം, വിശദമായി അറിയാം

കോഴിക്കോട്: ജില്ലയിലെ 7 ലൊക്കേഷനുകളിൽ പുതുതായി അക്ഷയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൊടശ്ശേരി (അത്തോളി പഞ്ചായത്ത്), കൂമുള്ളി (അത്തോളി പഞ്ചായത്ത്), കല്ലോട് (പേരാമ്പ്ര പഞ്ചായത്ത്) എന്നീ ലൊക്കേഷനുകൾ പട്ടിക വർഗ വിഭാഗക്കാർക്കും അരയിടത്തുപാലം (കോഴിക്കോട് കോര്‍പറേഷൻ), മുതലക്കുളം (കോഴിക്കോട് കോര്പറേഷൻ), തണ്ണീർപന്തൽ (ആയഞ്ചേരി പഞ്ചായത്ത്), കോട്ടമ്മൽ (കൊടിയത്തൂർ

ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി; കാണാതായ പേരാമ്പ്ര സ്വദേശിയായ പോലീസുകാരനെ കണ്ടെത്തി

പേരാമ്പ്ര: ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പേരാമ്പ്ര സ്വദേശിയായ പോലീസുകാരനെ കണ്ടെത്തി. വളയത്തുള്ള കെ.എ.പി ആറാം ബറ്റാലിയനിലെ ഹവില്‍ദാര്‍ പേരാമ്പ്ര എടവരാട് തിരുത്തൂര്‍ ടി.വിനുവിനെയാണ് പേരാമ്പ്ര പോലീസ്  കണ്ടെത്തിയത്. ഇന്‍സ്‌പെക്ടര്‍ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരില്‍ നിന്നാണ് വിനുവിനെ കണ്ടെത്തിയത്. കോയമ്പത്തൂരിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ശബരിമല ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ്

ഭിന്നശേഷിക്കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ കേസ്; പേരാമ്പ്ര സ്വദേശിയായ പ്രതി 3 വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍

പെരുവണ്ണാമൂഴി: ഭിന്നശേഷിക്കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതി മൂന്ന് വര്‍ഷത്തിന് ശേഷം പോലീസ് പിടിയില്‍. പേരാമ്പ്ര തണ്ടോറപ്പാറ സ്വദേശി വടക്കെ തയ്യിൽ പ്രണവ് ആണ് അറസ്റ്റിലായത്‌. പെരുവണ്ണാമൂഴി പോലീസ് 2020ൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമോയിൻകുട്ടിയുടെ സ്ക്വാഡിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്. സംഭവത്തിന് ശേഷം അതിജീവിതയുടെ ഒരു പവൻ തൂക്കം വരുന്ന

കാത്തിരിപ്പ്‌ വിഫലം; നന്തിയില്‍ കടലില്‍ തോണി അപകടത്തില്‍പ്പെട്ട് കാണാതായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

നന്തി: വളയില്‍ കടലില്‍ മത്സ്യബന്ധത്തിന് പോയി കാറ്റിലും മഴയിലും പെട്ട് കാണാതായ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പീടിക വളപ്പില്‍ റസാഖാണ് മരിച്ചത്‌. ഇയാള്‍ക്കായി കോസ്റ്റ്ഗര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും മത്സ്യതൊഴിലാളികളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു. 4 മണിയോടെ മത്സ്യത്തൊഴിലാളികള്‍ വീണ്ടു നടത്തിയ തിരച്ചിലിലാണ് അപകടം നടന്ന സ്ഥലത്ത് നിന്നും തന്നെ റസാഖിന്റെ മൃതദേഹം കണ്ടെത്തിയത്.

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

ബത്തേരി: വയനാട് വെള്ളാരം കുന്നില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ കല്‍പറ്റത്തും വൈത്തിരിക്കും ഇടയില്‍ കിന്‍ഫ്രാ പാര്‍ക്കിന് സമീപത്ത് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. ബത്തേരിയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട (TT KL 15 9926) ബസാണ്‌ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് നിരങ്ങി നീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഉള്ള്യേരിയില്‍ കാര്‍ യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവം; ബസ് ഡ്രൈവര്‍ റിമാന്റില്‍

ഉള്ള്യേരി: ഉള്ള്യേരിയില്‍ കഴിഞ്ഞ ദിവസം കാര്‍ യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ റിമാന്റില്‍. കോഴിക്കോട് കുറ്റ്യാടി റൂട്ടിലോടുന്ന എടത്തില്‍ ബസ് ജീവനക്കാരനായ കുറ്റ്യാടി സ്വദേശി ഇജാസാണ് പിടിയിലായത്. പേരാമ്പ്രയില്‍ വച്ച് പേരാമ്പ്ര ഡിവൈഎസ്പി കുഞ്ഞിമൊയ്തീന്റെ സ്‌ക്വാഡും അത്തോളി എസ്.ഐ മുഹമ്മദലിയും സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്ത്. ഉള്ള്യേരി കാഞ്ഞിരത്തിങ്കല്‍ ബിപിന്‍ലാലിനാണ്‌ മര്‍ദ്ദനമേറ്റത്.

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: നരുവാമൂട് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജിഷീനാണ് വെട്ടേറ്റത്. ഗുരുതരായി പരിക്കേറ്റ അജിഷീനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പ്രദേശത്ത് ഡിവൈഎഫ്ഐ, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അജിഷീന് വെട്ടേറ്റതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന്