താമരശ്ശേരി പരപ്പൻ പൊയിലിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ വാഹനത്തിൽ വടിവാൾ


താമരശ്ശേരി: താമരശ്ശേരി താഴെ പരപ്പൻ പൊയിലിൽ ദുരൂഹ സാഹചര്യത്തിൽ കണ്ട വാഹനത്തിൽ വടിവാൾ കണ്ടെത്തി. വാഹനത്തിൻ്റെ ഡോർ തുറന്ന അവസരത്തിൽ വടിവാൾ കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. രാത്രി 12.30 ഓടെയായിരുന്നു സംഭവം.

വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർ മദ്യലഹരിയിലായിരുന്നു വെന്ന് നാട്ടുകാർ പറയുന്നു. പോലീസ് സ്ഥലത്തെത്തി വാഹനവും, അതിൽ ഉണ്ടായിരുന്ന രണ്ടു പേരെയും വിട്ടയച്ചതായാണ് വിവരം.

 

ദുരൂഹ സാചര്യത്തിൽ വാഹനം കണ്ടെതിൻ്റെ ഏതാനും മീറ്റർ അകലെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രവാസിയെ തട്ടികൊണ്ടു പോയതും, യുവാവിൻ്റെ തലക്ക് വെട്ടേറ്റതും.