വിവാഹ പൂര്‍വ്വ കൗണ്‍സിലിങ്ങാണോ അന്വേഷിക്കുന്നത്; തിക്കോടിയിലെ ദയ സ്‌നേഹതീരത്തിലേക്ക് പോകൂ


നന്തി ബസാര്‍: കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തിക്കോടി ദയ സ്‌നേഹതീരവുമായി സഹകരിച്ച് സംഘടിപ്പിച്ച പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് ക്യാമ്പിന് തുടക്കമായി. നാലുദിവസമായി നടത്തുന്ന ക്യാമ്പിന്റെ ഒന്നാം ഘട്ടം ജനുവരി എട്ടിന് മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. അടുത്ത ക്യാമ്പുകള്‍ തിക്കോടി പാലൂരിലെ ദയ സ്‌നേഹതീരത്ത് ഒമ്പത്, 29, 30 തിയ്യതികളിലായാണ് ക്യാമ്പ് നടക്കുക.

ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജീവാനന്ദന്‍ മാസ്റ്റര്‍, പി. ആമിന ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഷഫീഖ് കൊടിയേരി പദ്ധതി വിശദീകരിച്ചു. ദയ പ്രസിഡന്റ് ടി.വി.അബ്ദുല്‍ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ബഷീര്‍ സ്വാഗതവും സബീല്‍ സി.പി. നന്ദിയും പറഞ്ഞു.