വയനാട്ടില്‍ റോഡ് മുറിച്ച് കടക്കവെ സ്വകാര്യ ബസ് ദേഹത്ത് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ( വീഡിയോ കാണാം)


മാനന്തവാടി: റോഡ് മുറിച്ച് കടക്കവെ സ്വകാര്യ ബസ് ദേഹത്ത് കയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മാനന്തവാടി ടൗണില്‍ കോഴിക്കോട് റോഡില്‍ വച്ചാണ് അപകടമുണ്ടായത്. കല്ലോടി പാതിരിച്ചാല്‍ എടപാറയ്ക്കല്‍ പരേതനായ ഫ്രാന്‍സിസിന്റെ ഭാര്യ ശുഭ (49) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 10:15 ഓടെയായിരുന്നു സംഭവം. അപകടമുണ്ടാക്കിയ ‘ഹിന്ദുസ്ഥാന്‍’ ബസ്സില്‍ നിന്ന് ഇറങ്ങിയ യാത്രക്കാരിയാണ് ശുഭ എന്നാണ് കരുതുന്നത്. ഇറങ്ങിയ ശേഷം ബസ്സിന്റെ മുന്‍വശം ചേര്‍ന്ന് റോഡ് മുറിച്ച് കടക്കവെ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം. ബസ്സിനോട് ചേര്‍ന്നായിരുന്നതിനാല്‍ ശുഭയെ ഡ്രൈവര്‍ കണ്ടില്ല.

ബസ്സിന്റെ മുന്‍വശത്തെ ടയര്‍ പകുതിയോളം ദേഹത്ത് കയറിയിരുന്നു. ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആഷ്‌നയും അതുലുമാണ് ശുഭയുടെ മക്കള്‍.

അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വീഡിയോ കാണാം: