നടേരിയിൽ വെറ്റിനറി സർവ്വകലാശാലാ ക്യാമ്പസ് തുടങ്ങുന്നതിനുള്ള പ്രവർത്തനം ഊർജ്ജിതം; സർവ്വകലാശാല വി.സിയും സംഘവും സ്ഥലം സന്ദർശിച്ചു


കൊയിലാണ്ടി: നഗരസഭ നടേരി -വലിയ മലയിൽ വെറ്റിനറി സർവ്വകലാശാലയുടെ ഓഫ് ക്യാമ്പസ് – ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലാകുന്നു. ക്യാമ്പസ് സ്ഥാപിക്കുന്നതിന് നഗരസഭയുടെ ഉടമസ്ഥതയിലുള്ള നാല് ഏക്കർ സ്ഥലം സർവ്വകലാശാലക്ക് വിട്ടു നൽകുന്നതിന് നഗരസഭ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. സർക്കാർ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്.

പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി എം.എൽ.എ കാനത്തിൽ ജമീലയുടെ അധ്യക്ഷതയിൽ നഗരസഭയിൽ യോഗം ചേരുകയും വലിയമലയിലെ നിർദ്ദിഷ്ട സ്ഥലം സന്ദർശിക്കുകയുമുണ്ടായി. നഗരസഭ ചെയർ പേഴ്സൺ കെ.പി.സുധ, സർവ്വകലാശാല വൈസ് ചാൻസലർ ഡോ.എം.ആർ.ശശീന്ദ്രനാഥ്, റജിസ്ട്രാർ ഡോ. സുധീർ ബാബു, അക്കാദമിക് ഡയരക്ടർ ഡോ. എം.അശോക്, വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.എ.ഇന്ദിര ടീച്ചർ, കെ.ഷിജു മാസ്റ്റർ, ഇ.കെ. അജിത് മാസ്റ്റർ, സി.പ്രജില, കൗൺസിലർമാരായ ജമാൽ മാസ്റ്റർ, എം, പ്രമോദ്, ഫാസിൽ, മുൻ കൗൺസിലർ ആർ.കെ. അനിൽകുമാർ, നഗരസഭ സെക്രട്ടറി എൻ.സുരേഷ് കുമാർ, സുപ്രണ്ട് ബിജു, റിസർച്ച് അസിസ്റ്റന്റ് കിഷോർ ,പി.ഗിരീഷ് എന്നിവർ പങ്കെടുത്തു.