കൊയിലാണ്ടി കോടതി സന്ദർശിച്ച് ഹൈക്കോടതി ജഡ്ജ് അലക്സാണ്ടർ തോമസ്


കൊയിലാണ്ടി: കൊയിലാണ്ടി കോടതി സന്ദർശിച്ച് ഹൈക്കോടതി ജഡ്ജ് അലക്സാണ്ടർ തോമസ്. കോടതിയിലെ പരിമിതമായ സാഹചര്യങ്ങൾ എല്ലാം കൃത്യമായി ചോദിച്ചറിഞ്ഞു.

വാഹന പാർക്കിംഗ് അപാകത, പൊതു ടോയ്ലറ്റിന്റെ ഇല്ലാത്തതിനാൽ കോടതിയിൽ വരുന്ന കക്ഷികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ബാർ അസോസിയേഷൻ അംഗങ്ങൾ പ്രത്യേകാൽ ചൂണ്ടി കാട്ടി.

കോടതിയിലെ മറ്റു പരിമിതമായ സാഹചര്യങ്ങൾ വിശദികരിക്കുന്നതിനോടൊപ്പം മീഡിയേഷൻ സെന്ററിന്റെ നവീകരണവും ഹൈക്കോടതി ജഡ്ജിയുടെ ശ്രദ്ധയിൽ പെടുത്തി.

 

 

ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി സത്യൻ, സെക്രട്ടറി അഡ്വ. ഉമേന്ദ്രൻ, അഡ്വ. സനൂജ്, സീനിയർ അഭിഭാഷകരായ എ വിനോദ് കുമാർ, കെ.ടി ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ ജഡ്ജ് അനിൽ, സബ് ജഡ്‌ജ് അഷ്റഫ്, മജിസ്ട്രേറ്റ് ജാ ജനാർദ്ധനൻ നായർ, മുൻസിഫ് ആമിന കുട്ടി, പ്രമോദ് കുമാർ തുടങ്ങി മറ്റു ജീവനക്കാരും പങ്കെടുത്തു.