കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് ആന്റ് കെയറിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പുൽവാമ അനുസ്മരണ ദിനം ആചരിച്ചു


കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ സൈനികരുടെയും അർധസൈനികരുടെയും കൂട്ടായ്മയായ കാലിക്കറ്റ്‌ ഡിഫെൻസ് ട്രസ്റ്റ് ആൻറ് കെയറിന്റെ നേതൃത്വത്തിൽ പുൽവാമ അനുസ്മരണ ദിനം ആചരിച്ചു. വീരമൃത്യു വരിച്ച ജവാന്മാരുടെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തിയും ദീപം തെളിയിച്ചുമാണ് പുൽവാമ ദിനം ആചരിച്ചത്.

ജില്ലയിലെ പത്തോളം സ്ഥലങ്ങളിൽ കാലിക്കറ്റ്‌ ഡിഫെൻസിന്റെ പ്രവർത്തകർ അനുസ്മരണപരുപാടികൾ സംഘടിപ്പിച്ചു. മെമ്പർമാരായ ഹരിനാരായണൻ കെ, അഖിൽ എ.കെ (മുചുകുന്ന്), സരോഷ് പി.പി, ജിതേഷ്.സി, രാംജിത്.വി.വി (കൊയിലാണ്ടി), സുഭാഷ് ചേലിയ, വിനോദ്.കെ കെ കൊല്ലം, അനൂപ് മുത്താമ്പി തുടങ്ങിയവർ പങ്കെടുത്തു.