വടകര കൈനാട്ടി മുട്ടുങ്ങല്‍ സ്വദേശിയായ യുവാവ് സലാലയില്‍ അന്തരിച്ചു


വടകര: കൈനാട്ടി മുട്ടുങ്ങല്‍ സ്വദേശി സലാലയില്‍ അന്തരിച്ചു. മുട്ടുങ്ങല്‍ കക്കുഴി പറമ്പത്ത് വീട്ടില്‍ രജീഷ് ആണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസ്സായുരുന്നു.

ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ഖബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി സലാലയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ്. ഭാര്യ ആശ. മൂന്ന് മക്കള്‍.

സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.