വേനലില്‍ ആശ്വാസമായി വടകര കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കിന്റെ തണ്ണീര്‍പന്തലുകള്‍


വടകര: വേനലില്‍ പൊതുജനങ്ങൾക്ക് ദാഹജലം ലഭ്യമാക്കുക എന്ന സംസ്ഥാന സർക്കാരിന്റെയും, സഹകരണ വകുപ്പിൻ്റെയും നിര്‍ദ്ദേശമനുസരിച്ച്‌ വടകര കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് നടത്തുന്ന രണ്ടാമത്തെ തണ്ണീര്‍ പന്തല്‍ വടകര പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ആരംഭിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദു തണ്ണീർ പന്തല്‍ ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ്‌ സി ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ പ്രൊഫസർ അബ്ദുൽ അസീസ് സ്വാഗതവും, ബാങ്ക് സെക്രട്ടറി പി.വി ജിതേഷ് നന്ദിയും പറഞ്ഞു.

സഹകരണ സംഘം വടകര യൂണിറ്റ് ഇൻസ്പെക്ടർ ഒ.എം ബിന്ദു, ബാങ്ക് ഡയറക്ടർമാരായ പി.കെ സതീശൻ, എ.കെ ശ്രീധരൻ, എ.പി സതി, ടി ശ്രീനിവാസൻ, എ.വി അനിൽകുമാർ എന്നിവർ സംസാരിച്ചു.