തിരുവള്ളൂരില്‍ ബൈക്കില്‍ ടിപ്പര്‍ലോറിയിടിച്ച് അപകടം; തോടന്നൂര്‍ സ്വദേശിയായ യുവാവ് മരിച്ചു


വടകര: തിരുവള്ളൂര്‍ അപ്പു ബസാറില്‍ ബൈക്കില്‍ ലോറിയിടിച്ച് തോടന്നൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. വരക്കൂല്‍ താഴ മുഹമ്മദാണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു.

കൂടെയുണ്ടായിരുന്ന മുല്ലേരിയില്‍ ജവഹറിനെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടയായിരുന്നു അപകടം.

ചെങ്കല്‍ കയറ്റി വരികയായിരുന്നു ലോറി ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മുഹമ്മദിനെ ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുഹമ്മദിന്റെ ഖബറടക്കം രാത്രി 7മണിയോടെ തോടന്നൂര്‍ ജുമാമസ്ജിദില്‍ നടക്കും.