ബഡ്ജറ്റ് ചോര്‍ത്തി നല്‍കിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് രാജിവെക്കുക; ഒഞ്ചിയം പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച്


ഒഞ്ചിയം: പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് നടത്തി. പഞ്ചായത്ത് ബഡ്ജറ്റ് ചോര്‍ത്തി നല്‍കിയ ഒഞ്ചിയം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് രാജിവെക്കുക എന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്. സിപിഎം ഏരിയ സെക്രട്ടറി ടി.പി.ബിനീഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

ഒഞ്ചിയം ഭരണ സമിതിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി പത്രങ്ങള്‍ക്ക് ബഡ്ജറ്റ് ചോര്‍ത്തി നല്‍കിയ ആര്‍എംപി – യുഡിഎഫ് നടപടിയില്‍ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്ന് സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ഇരുട്ടില്‍ നിര്‍ത്തുന്ന ആര്‍എംപി – യുഡിഎഫ് ഭരണസമിതി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഏരിയാ സെക്രട്ടറി ടി.പി ബി നീഷ് പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം ജനവിരുദ്ധ നയങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.