Tag: Theft

Total 82 Posts

മേമുണ്ട ചല്ലിവയലില്‍ വീട് കുത്തിത്തുറന്ന് മോഷണം; കള്ളന്‍ അകത്ത് കയറിയത് അടുക്കളഭാഗത്തെ ഗ്രില്‍സ് തകര്‍ത്ത്, സമീപത്തെ നാല് വീടുകളിലും മോഷണശ്രമം

വടകര: മേമുണ്ട ചല്ലിവയല്‍ പ്രദേശത്ത് അഞ്ച് വീടുകളില്‍ മോഷണ ശ്രമം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് സംഭവം. പരിജാതത്തില്‍ കെ.പി പ്രദീപന്റെ വീട് കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്‍സ് തകര്‍ത്ത മോഷ്ടാവ് അടുക്കളുടെ വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഈ സമയം മുകളിലത്തെ മുറിയില്‍ ഉറങ്ങുകയായിരുന്നു പ്രദീപനും കുടുംബവും. താഴത്തെ നിലയിലെ മുറിയില്‍ നിന്നും

കൊയിലാണ്ടിയില്‍ വീണ്ടും മോഷണം; മലഞ്ചരക്ക് കടയുടെ പൂട്ട് പൊളിച്ച് അകത്തുകടന്ന് മൂന്ന് ചാക്ക് കുരുമുളക് കവര്‍ന്നു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ മലഞ്ചരക്ക് കടയില്‍ മോഷണം. വ്യാഴാവ്ച്ച പുലര്‍ച്ചെയാടെ കൊയിലാണ്ടി ഈസ്റ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന വടകര ട്രേഡേഴ്സിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നാണ് മോഷണം നടത്തിയത്. 200 കിലോയോളം വരുന്ന 3 ചാക്ക് കുരുമുളക് നഷ്ടപ്പെട്ടതായാണ് വിവരം. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമകള്‍ അറിയിച്ചു. വിലപിടിപ്പുളള വെളിച്ചെണ്ണണ്ണയും കൊപ്രയും

കോഴിക്കോട് ഉടമസ്ഥന്റെ കണ്‍മുന്നില്‍വെച്ച് ബൈക്കുമായി കടന്നുകളഞ്ഞ് കള്ളന്‍; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: പന്നിയങ്കരയില്‍ ഉടമസ്ഥന്റെ കണ്‍മുന്നില്‍വെച്ച് ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞ് യുവാവ്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പന്നിയങ്കരയിലെ സുഹൃത്ത് വിജയകുമാറിനെ കാണാനെത്തിയ കിഴക്കഞ്ചേരി പാറക്കുളം വീട്ടില്‍ സതീഷ് കുമാറിന്റെ ബൈക്കാണ് മോഷ്ടിക്കപ്പെട്ടത്. വിജയകുമാറിന്റെ വീടിന് മുന്നിലെ റോഡില്‍ ബൈക്ക് നിര്‍ത്തിയിട്ട് അദ്ദേഹവുമായി സംസാരിക്കുകയായിരുന്നു സതീഷ്. ഈ സമയത്ത് ഇവിടെയെത്തിയ മോഷ്ടാവ് ബൈക്കുമായി കടന്നുകളയുകയായിരുന്നു. സതീഷും

വളയത്ത് രണ്ടു വീടുകളില്‍ മോഷണം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

വളയം: വളയത്ത് രണ്ടു വീടുകളില്‍ മോഷണം നടന്നതായി പരാതി. മണിയാലേമ്മല്‍ രാജന്‍, കല്ലുനിര പയ്യേരിക്കാവില്‍ കണ്ടോത്തറ മല്ലിക എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. തിങ്കളാഴിച്ച രാത്രിയാണ് സംഭവം. വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. രാജന്റെ വീട്ടുകാര്‍ അമ്പലത്തില്‍ ഉത്സവത്തിനു പോയി തിരിച്ചെത്തിയപ്പോഴാണ് വീട്ടില്‍ മോഷണം നടന്നതായി മനസിലാക്കുന്നത്. ഇവിടെ നിന്നും വീട്ടിലെ

കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച; ചോറോട് ഗേറ്റില്‍ ആറ് കടകളില്‍ നടന്ന മോഷണത്തില്‍ പണം ഉള്‍പ്പെടെ നഷ്ടപ്പെട്ടു

വടകര: വടകരക്കടുത്ത് ചോറോട് ഗേറ്റില്‍ ആറ് കടകളില്‍ മോഷണം നടന്നതായി പരാതി. ടി.പി. ആര്‍ സ്റ്റോര്‍, അല്‍ അമീന്‍ ചിക്കന്‍ സ്റ്റാള്‍, മണ്ണില്‍ രാജീവന്റെ പലചരക്ക് കട, കെ എന്‍ ട്രേഡേഴ്‌സ്, ചെറിയാണ്ടി രാജേഷിന്റെ പച്ചക്കറി കട, ത്രീസ്റ്റാര്‍ മീന്‍ കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഭൂരിപക്ഷം കടകളില്‍ നിന്നും പണം നഷ്ടപ്പെട്ടതായാണ് പരാതിയില്‍ പറയുന്നത്.

കുണ്ടുതോട് ഏലക്കണ്ടി മഹാദേവ ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

കുറ്റ്യാടി: കുണ്ടുതോട് ഏലക്കണ്ടി മഹാദേവ ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നതായി പരാതി. ക്ഷേത്രത്തിനു മുന്നിലെ ഭണ്ഡാരമാണ് മോഷ്ടാവ് കുത്തിത്തുറന്നത്. ഇതിലുണ്ടായിരുന്ന മുഴുവന്‍ തുകയും നഷ്ടപ്പെട്ടതായാണ് പരാതിയില്‍ പറയുന്നുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ക്ഷേത്രത്തിനു സമീപത്തെ റോഡരികിലെ മറ്റൊരു ഭണ്ഡാരം കുത്തിത്തുറക്കാനും ശ്രമം നടന്നിട്ടുണ്ട്. സംഭവത്തില്‍ ക്ഷേത്രഭാരവാഹികളുടെ പരാതിയില്‍ തൊട്ടില്‍പ്പാലം പോലീസ് കേസെടുത്ത് അന്വേഷണം

കൊയിലാണ്ടിയില്‍ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; നാണയങ്ങള്‍ ഉപേക്ഷിച്ച നിലയില്‍

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ഭണ്ഡാരത്തിലുണ്ടായിരുന്ന നോട്ടുകളാണ് എടുത്തത്. എത്ര രൂപ നഷ്ടമായി എന്നത് വ്യക്തമല്ല. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്ര നടപ്പന്തലിനകത്തുള്ള ഇരുമ്പുകൊണ്ടുണ്ടാക്കിയ ഭണ്ഡാരമാണ് കുത്തിത്തുറന്നത്. ഭണ്ഡാരത്തിലെ നാണയങ്ങള്‍ ഉപേക്ഷിച്ച നിലയിലാണ്. കൊയിലാണ്ടി എസ്.ഐ തങ്കരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. സമീപത്തെ

ഓര്‍ക്കാട്ടേരിയിലെ ആക്രിക്കടയില്‍ നടന്ന മോഷണം; വിരലടയാളവിദഗ്ധര്‍ പരിശോധന നടത്തി

ഓര്‍ക്കാട്ടേരി: കഴിഞ്ഞ ദിവസം മോഷണം നടന്ന ഓര്‍ക്കാട്ടേരിയിലെ ആക്രിക്കടയില്‍ വിരലടയാളവിദഗ്ധര്‍ പരിശോധന നടത്തി. ഓര്‍ക്കാട്ടേരിയിലെ റോയല്‍ കാര്‍വാഷിനു സമീപത്തെ ആക്രിക്കടയിലാണ് പരിശോധന നടത്തിയത്. ശനിയാഴ്ച്ച രാത്രിയിലാണ് കടയില്‍ മോഷണം നടന്നത്. മോഷ്ടാവ് കടയുടെ പിന്‍ഭാഗത്തുകൂടി അകത്തുകടന്ന് പണവും പിച്ചളസാമഗ്രികളും കവരുകയായിരുന്നു. ഇതിനിടയില്‍ ശബ്ദം കേട്ട് എത്തിയ അയല്‍വാസിയെക്കണ്ട് കള്ളന്‍ കടന്നുകളയുകയായിരുന്നു. രക്ഷപ്പെടുന്നതിനിടയില്‍ പിച്ചള ഉരുപ്പടികള്‍ റോഡില്‍

ഓര്‍ക്കാട്ടേരിയില്‍ മോഷ്ടാവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്നു സംശയിക്കുന്ന ബൈക്ക് പോലീസ് നിര്‍ദേശപ്രകാരം വീട്ടില്‍ സൂക്ഷിച്ചു; രാത്രിയില്‍ അതിസാഹസികമായി കടത്തിക്കൊണ്ടുപോയതായി പരാതി

ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരി റോയല്‍ കാര്‍വാഷിനു സമീപത്തെ വീട്ടില്‍ പോലീസ് നിര്‍ദേശപ്രകാരം സൂക്ഷിച്ച ബൈക്ക് രാത്രിയില്‍ കടത്തിക്കൊണ്ടുപോയി. ശനിയാഴ്ച രാത്രിയിലാണ് സംഭവം. കാര്‍ത്തിക വീട്ടില്‍ നിധീഷിന്റെ വീട്ടില്‍ നിന്നാണ് ബൈക്ക് കടത്തികൊണ്ടുപോയത്. ഇവരുടെ വീടിനോട് ചേര്‍ന്ന പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ആക്രിക്കടയില്‍ മോഷണത്തിനെത്തിയ ആളാണ് സ്‌കൂട്ടര്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതെന്നും ഇയാൾ തന്നെയാവാം ബൈക്ക് എടുത്ത് കൊണ്ടുപോയതെന്നുമാണ് സംശയിക്കുന്നത്. കഴിഞ്ഞ

കൊയിലാണ്ടിയില്‍ വെഡ്ഡിംങ് കമ്പനിയില്‍ മോഷണം; ക്യാമറ ആക്സസറീസ് ഉള്‍പ്പടെയുളളവ മോഷണം പോയതായി പരാതി

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വെഡിംങ് കമ്പനിയില്‍ മോഷണം. ഓഷോ വെഡിംങ് കമ്പനിയിലാണ് മോഷണം നടന്നത്. ബുധനാഴ്ച്ച പുലര്‍ച്ചെ 3.30 ന് ആണ് സംഭവം. [mid`] മാസ്‌ക്കും ഗ്ലൗസും ധരിച്ചെത്തിയ യുവാവാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് സി.സി.ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമുളള മമ്മീസ് ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ രണ്ട് പൂട്ട് തകര്‍ത്ത ശേഷം ഗ്ലാസ്