Tag: theft case

Total 4 Posts

മേമുണ്ട ചല്ലിവയലില്‍ വീട് കുത്തിത്തുറന്ന് മോഷണം; കള്ളന്‍ അകത്ത് കയറിയത് അടുക്കളഭാഗത്തെ ഗ്രില്‍സ് തകര്‍ത്ത്, സമീപത്തെ നാല് വീടുകളിലും മോഷണശ്രമം

വടകര: മേമുണ്ട ചല്ലിവയല്‍ പ്രദേശത്ത് അഞ്ച് വീടുകളില്‍ മോഷണ ശ്രമം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെയാണ് സംഭവം. പരിജാതത്തില്‍ കെ.പി പ്രദീപന്റെ വീട് കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്‍സ് തകര്‍ത്ത മോഷ്ടാവ് അടുക്കളുടെ വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഈ സമയം മുകളിലത്തെ മുറിയില്‍ ഉറങ്ങുകയായിരുന്നു പ്രദീപനും കുടുംബവും. താഴത്തെ നിലയിലെ മുറിയില്‍ നിന്നും

മോഷ്ടിച്ച ഓട്ടോയുമായി പോവുന്നതിനിടെ മടപ്പള്ളിയില്‍ വെച്ച് അപകടം; പ്രതി പിടിയില്‍

മാഹി: മോഷ്ടിച്ച ഗുഡ്‌സ് ഓട്ടോയുമായി കടന്നു കളയുന്നതിനിടെ അപകടമുണ്ടായതിനെ തുടര്‍ന്ന് മോഷ്ടാവ് പിടിയിലായി. കോഴിക്കോട് കുണ്ടുങ്ങല്‍ മമ്മദാജി പറമ്പില്‍ എന്‍.വി ഹൗസിലെ എന്‍.വി താഹറാണ് ചോമ്പാല പോലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകിട്ട് മാഹി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട സുനില്‍ കുമാര്‍ എന്നയാളുടെ ഗുഡ്‌സ് ഓട്ടോ ഇയാള്‍ മോഷ്ടിക്കുകയായിരുന്നു. ഓട്ടോ മോഷണം പോയതോടെ സുനില്‍ ചോമ്പാല

വീട്ടുജോലിക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; താമരശ്ശേരിയില്‍ അതിഥി തൊഴിലാളികളുടെ പണവും ഫോണും കവര്‍ന്ന് യുവാവ്‌

കോഴിക്കോട്: വീട്ടുജോലിക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി അതിഥി തൊഴിലാളികളുടെ ഫോണും പണവും കവര്‍ന്ന് യുവാവ്. കോഴിക്കോട് താമരശ്ശേരിക്ക് സമീപം കാരാടിയിലാണ് സംഭവം. കാരാടി പുതിയ ബസ് സ്റ്റാന്‌റിന് സമീപം താമസിക്കുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ അതിഥി തൊഴിലാളികളെയാണ് യുവാവ് പറ്റിച്ചത്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ യുവാവാണ് കൂട്ടിക്കൊണ്ടു പോയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. വീട്ടുപ്പണിക്കെന്ന് പറഞ്ഞ് സമീപിച്ച യുവാവ് ഇവരെ

കൂടരഞ്ഞിയിൽ വീട് കുത്തിത്തുറന്ന് മോഷണം; 20 ഓളം മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പോലീസ് പിടിയിൽ

തിരുവമ്പാടി: മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 20 ഓളം മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പോലീസ് പിടിയിൽ. മലപ്പുറം മഞ്ചേരി മക്കരപറമ്പ് അബ്ദുല്ലത്തീഫാണ് (27) പിടിയിലായത്. കൂടരഞ്ഞി പട്ടോത്ത് താന്നിക്കൽ അബ്ദുൽ കരീമിന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടുകാർ ആശുപത്രിയിൽ പോയിരുന്നസമയത്ത് വീട്