Tag: Tech News

Total 4 Posts

വെള്ളത്തില്‍ വീണ ഫോണ്‍ നേരെ അരിച്ചാക്കിലിടാറാണോ പതിവ്; ഈ ചെപ്പടിവിദ്യ ആപത്തെന്ന് ആപ്പിള്‍, ഐ ഫോണ്‍ ഉപയോക്താക്കള്‍ക്കായി പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍

ഫോണ്‍ വെള്ളത്തില്‍ വീണാല്‍ അരിയിലിട്ട് വെക്കുന്നൊരു രീതിയുണ്ട്. ഈര്‍പ്പം പെട്ടെന്ന് വലിച്ചെടുക്കാനാണിത്. എന്നാല്‍ ഐഫോണ്‍ ഉപഭോക്താക്കൾ അത് ചെയ്യരുത് എന്നാണ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ മാര്‍ഗനിര്‍ദേശം. അത് ഫോണിന് കൂടുതല്‍ പ്രശ്‌നമാണെന്ന് കമ്പനി പറയുന്നു. വെള്ളത്തില്‍ വീണ് ഫോണ്‍ നനഞ്ഞാല്‍ കൂടുതലൊന്നും ആലോചിക്കാതെ അതിനെ നേരെ അരിക്കകത്തിട്ട് വെക്കുന്ന രീതി പലപ്പോഴും നമ്മില്‍ പലരും പയറ്റിയിട്ടുണ്ടാവും.

ഉപയോക്താക്കള്‍ ഉറങ്ങുമ്പോഴും വാട്സാപ് മൈക്ക് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടോ? വാട്സാപ്പിന്റെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു, ഉപഭോക്താക്കൾ ആശങ്കയിൽ

ഉറങ്ങുന്ന സമയത്തും തന്റെ വാട്സാപ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിവ്  സഹിതം വ്യക്തമാക്കി ട്വിറ്ററിലെ എഞ്ചിനീയര്‍. വാട്സാപ്പ് ഉപയോഗിക്കാത്ത സമയത്ത് പോലും അതിന്റെ മൈക്രോഫോൺ പശ്ചാത്തലത്തിൽ ഉണര്‍ന്ന് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് എഞ്ചിനീയറുടെ കണ്ടെത്തൽ. ട്വിറ്റർ എൻജിനീയർ ഫോഡ് ഡാബിരിയുടെ ട്വീറ്റിന് പിന്നാലെ വാട്സാപ്പിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്ന് പ്രതികരിച്ച് ഇലോൺ മസ്‌കും രംഗത്തെത്തിയിരുന്നു. പിന്നീട് നിരവധി പേർ വാട്സാപ്പിൽ

ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചർ ഇതാ വാട്ട്സ്ആപ്പിൽ; വീഡിയോ മെസേജ് ഫീച്ചറിന്റെ വിശേഷങ്ങൾ അറിയാം

ഓരോ പുതിയ അപ്ഡേനിലും വ്യത്യസ്തമായ ഫീച്ചറുകള്‍ പരീക്ഷിക്കുന്നത് വാട്ട്സാപ്പ് എന്ന ജനപ്രിയ മെസേജിങ്ങ് ആപ്ലിക്കേഷന്റെ സവിശേഷതയാണ്. വാട്സാപ്പിന്റെ ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് ഉപയോക്താക്കൾക്കായി അടുത്തിടെ ഒരു കൂട്ടം പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. ഗ്രൂപ്പുകൾക്കുള്ള ഫീച്ചർ മുതൽ വിൻഡോസിനായുള്ള പുതിയ ആപ് വരെ ഈ കൂട്ടത്തില്‍പെടും. വാബീറ്റാഇൻഫോ റിപ്പോർട്ട് പ്രകാരം ഐഒഎസ് ഉപയോക്താക്കൾക്കായി പുതിയ ‘വിഡിയോ മെസേജ്’

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നുണ്ടോ? ബ്രൗസര്‍ ഉടന്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ പണി കിട്ടും

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ഉണ്ടായിരിക്കുന്ന വലിയ ഭീഷണിയെക്കുറിച്ച് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) മുന്നറിയിപ്പ് നല്‍കി. ഡെസ്‌ക്ടോപ്പിനായുള്ള ക്രോം ബ്രൗസറിലെ ചില പ്രധാന കേടുപാടുകള്‍ സൈബര്‍ ക്രൈം നോഡല്‍ ഏജന്‍സി എടുത്തുകാണിച്ചു. ക്രോം ഉപയോക്താക്കള്‍ ഉടന്‍ തന്നെ ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ഗൂഗിള്‍ ഈ കേടുപാടുകള്‍ അംഗീകരിക്കുകയും