Tag: special

Total 3 Posts

ഗ്രാമ വിശുദ്ധിയും ലാളിത്യവും വാക്കുകളിലാവാഹിച്ച കവി; കടത്തനാട് മാധവിയമ്മയുടെ 24ാംം ചരമ വാര്‍ഷിക ദിനത്തില്‍ അവരുടെ എഴുത്തും ജീവിതവും അനുസ്മരിച്ച് പദ്മനാഭന്‍ തിക്കോടിയുടെ കുറിപ്പ്

വടകര: കൃത്രിമത്വമില്ലാത്ത, നിഷ്‌കളതയും, ഗ്രാമീണതയും തുടിയ്ക്കുന്ന കവിതകളായിരുന്നു കടത്തനാട് മാധവിയമ്മയുടെ തൂലികയില്‍ നിന്നും ഏറെയും പിറന്നു വീണത്. ശക്തമായ ആശയങ്ങള്‍, പ്രകൃതി സ്‌നേഹം, ഗ്രാമത്തോടുള്ള ആരാധന, അനീതികള്‍ക്കെതിരെയുള്ള ധാര്‍മികരോഷം എന്നിവയെല്ലാം തെളിനീരുപോലെ സ്വച്ഛസുന്ദരമായ കവിതകളിലൂടെ ഇവര്‍ ആവിഷ്‌കരിച്ചു. പുറം ലോകത്തോട് സ്ത്രീകള്‍ക്ക് അധികമായി ഇടപെടാന്‍പോലും കഴിയാത്ത ഒരു കാലഘട്ടത്തില്‍പ്പോലും അക്കാലത്തെ യാഥാസ്ഥിതിക നായര്‍ കുടുംബത്തില്‍ ജനിച്ച

ചക്കിട്ടപ്പാറക്കാരനായ ജിന്റോ തോമസിന് ഇത് അഭിമാന നിമിഷം; കേരളീയം 2023 ചലച്ചിത്ര മേളയിൽ ‘കാടകലവും’

പേരാമ്പ്ര: കേരളീയം 2023 ചക്കിട്ടപാറക്കാരനായ ജിന്റോ തോമസിനെ സംബന്ധിച്ച് ഇരട്ടി മധുരം നൽകുന്നതാണ്. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന കേരളീയം ആഘോഷത്തിൻ്റെ ഭാഗമായുള്ള ചലച്ചിത്രോത്സവത്തിലേക്ക് ജിന്റോ തോമസ് തിരക്കഥ എഴുതിയ ‘കാടകലം’ തെരഞ്ഞെടുക്കപ്പെട്ടു. കേരള ചലച്ചിത്ര അക്കാദമിയും KSFDC യും ചേർന്ന് മലയാള ചലച്ചിത്ര ചരിത്രത്തിൽ നാഴികകല്ലുകൾ ആയ, തിരഞ്ഞെടുക്കപ്പെട്ട മികച്ച സിനിമകളാണ് ഇവിടെ പ്രദർശിപ്പിക്കുന്നത്. 1954

‘ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടു എന്നല്ലാതെ മറ്റെന്ത് നേട്ടം’; റെയില്‍വേ പാര്‍സല്‍ സംവിധാനം നിര്‍ത്തലാക്കിയതോടെ ഏക ആശ്രയമായിരുന്ന ജോലി നഷ്ടപ്പെട്ട വടകര റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ വിനോദ് വടകര ഡോട് ന്യൂസുമായി സംസാരിക്കുന്നു

വടകര: റെയില്‍വേയ്ക്ക് നഷ്ടമൊന്നുമില്ല. എന്നാല്‍ ചെറിയതാണെങ്കിലും ഒരു വരുമാനം ലഭിച്ചിരുന്നു. ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെട്ടു എന്നല്ലാതെ മറ്റെന്ത് നേട്ടം. റെയില്‍വെ പാര്‍സല്‍ സംവിധാനം നിര്‍ത്തലാക്കിയതോടെ ജോലി നഷ്ടപ്പെട്ട വടകര റെയില്‍വെ സ്റ്റേഷനിലെ പോര്‍ട്ടറായിരുന്ന വിനോദ് വടകര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. 24 വര്‍ഷത്തോളമായി വടകര റെയില്‍വേ സ്‌റ്റേഷനില്‍ പോര്‍റായി ജോലി ചെയ്തു വരികയാണ് വിനോദ്.