Tag: psc

Total 9 Posts

തൊഴിലന്വേഷകർക്ക് ഒരു സുവർണ്ണാവസരം; കേരളാ ബാങ്ക് നിയമനത്തിന് വിജ്ഞാപനമിറക്കി പി.എസ്.സി, 479 ഒഴിവുകള്‍

തിരുവവന്തപുരം: പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതിയ അവസരം. കേരളബാങ്ക് നിയമനത്തിന് പി.എസ്.സി വിജ്ഞാപനമിറക്കി. ക്ലര്‍ക്ക്കാഷ്യര്‍, ഓഫീസ് അറ്റന്റഡന്റ് എന്നീ തസ്തികളിലേക്കാണ് ഇപ്പോള്‍ വിജ്ഞാപനം ഇറങ്ങിയിട്ടുള്ളത്. കേരളബാങ്ക് രൂപം കൊണ്ടതിന് ശേഷം പി.എസ്.സി. നിയമനത്തിനുള്ള ആദ്യ വിജ്ഞാപനമാണ് ഇറക്കിയത്. നാല് വിഭാഗത്തിലുമായി 479 ഒഴിവുകളാണ് ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളത്. റാങ്ക് പട്ടിക നിലവില്‍വരുമ്പേഴേക്കും ഒഴിവുകളുടെ എണ്ണം ഇനിയും കൂടും. ക്ലര്‍ക്ക്-

ഒരു വ്യക്തി, ഒരേദിവസം രണ്ട് ഒന്നാം റാങ്ക്; അയനിക്കാട് സ്വദേശി രാഗേഷ് കുമാറിന് പി.എസ്.സി പരീക്ഷയില്‍ ഇരട്ട വിജയം

പയ്യോളി: അയനിക്കാട് സ്വദേശി എന്‍.രാഗേഷ് കുമാറിന് പി.എസ്.ഇ പരീക്ഷയില്‍ ഇരട്ട വിജയം. രണ്ട് പരീക്ഷകളില്‍ ഒരേദിവസം ഒന്നാം റാങ്ക് നേടിയിരിക്കുകയാണ് രാഗേഷ്. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കാസര്‍കോഡ് ജില്ലയില്‍ ഒന്നാം റാങ്കും സംസ്ഥാന തല പരീക്ഷയില്‍ കമ്പനി ബോര്‍ഡ് എല്‍.ജി.എസില്‍ ഒന്നാം റാങ്കുമാണ് രാഗേഷ് നേടിയത്. സൈന്യത്തില്‍ നിന്നും റിട്ടയര്‍ ചെയ്തശേഷമാണ് രാഗേഷ് പി.എസ്.സി കാര്യമായി

അപേക്ഷിക്കാന്‍ വിട്ടുപോയവര്‍ക്ക് ഒരവസരം കൂടി; എല്‍ഡി ക്ലര്‍ക്ക് അപേക്ഷ, അവസാന തീയതി നാളെവരെ നീട്ടി

തിരുവനന്തപുരം: എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്കായ് അപേക്ഷിക്കാന്‍ വിട്ടുപോയവര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി പി.എസ്.സി. ഏറ്റവുമധികം ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന എല്‍ ഡി ക്ലര്‍ക്ക് അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജനുവരി അഞ്ച് വരെ നീട്ടി. നേരത്തെ ജനുവരി മൂന്ന് വരെയായിരുന്നു അവസരം ഉണ്ടായിരുന്നത് ഇതാണ് രണ്ട് ദിവസത്തേക്ക് കൂടി തീയതി നീട്ടിയതായി പി.എസ്.സി അറിയിച്ചത്. നിലവില്‍ നാളെ

ഉദ്യോഗാര്‍ത്ഥികളേ, ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും; നാളത്തെ പി.എസ്.സി പരീക്ഷ സമയക്രമത്തില്‍ മാറ്റം, പുതിയ സമയക്രമം അറിയാം

കൊയിലാണ്ടി: നാളെ നടക്കാനിരിക്കുന്ന പി.എസ്.സിയുടെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള മെയിന്‍ പരീക്ഷയുടെ സമയക്രമത്തില്‍ മാറ്റം. ഉച്ചയ്ക്ക് 2.30 മുതല്‍ 4.30വരെയാണ് പരീക്ഷ നടക്കുക. നേരത്തെ രാവിലെ 10.30 മുതല്‍ 12.30 വരെ പരീക്ഷ നടക്കുമെന്നായിരുന്നു പി.എസ്.സി അറിയിച്ചിരുന്നത്. പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമില്ല.  

സർക്കാർ ജോലിയാണോ ലക്ഷ്യം? സൗജന്യ പരീക്ഷാ പരിശീലനവുമായി കോഴിക്കോട്ടെ കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.ടി

കോഴിക്കോട്: പട്ടികജാതി/ഗോത്ര (എസ്.സി/എസ്.ടി) വര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുള്ള പി.എസ്.സി പരീക്ഷകള്‍ക്ക് സൗജന്യ പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. നാഷണല്‍ എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴില്‍, കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.ടിയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. എസ്.എസ്.എല്‍.സിയോ അതിനു മുകളിലോ യോഗ്യതയുള്ള (ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന) 18 നും 41

അപേക്ഷിച്ച് കൺഫർമേഷനും നൽകി പരീക്ഷ എഴുതിയില്ലെങ്കിൽ ‘എട്ടിന്റെ പണി’ കിട്ടും; പ്രൊഫൈൽ മരവിപ്പിക്കുന്നത് അടക്കമുളള കർശന നടപടികളുമായി പിഎസ്.സി

തിരുവനന്തപുരം: സർക്കാർ ജോലിയെന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി രാത്രി പകൽ ഭേദമന്യ ഇരുന്ന് പി.എസ്.സി പഠിക്കുന്നവർ നമുക്കിടയിലുണ്ട്, അതേ സമയം നേരം പോക്കിനായി പരീക്ഷ എഴുതുന്നവരും. പിഎസ് സി രജിസ്റ്റർ ചെയ്ത് പരീക്ഷയ്ക്കും അപേക്ഷിച്ച് പരീക്ഷ എഴുതാത്തവരും ഇക്കൂട്ടത്തിലുണ്ട്. ഇത്തരക്കാർ പി.എസ്.സി ക്ക് വരുത്തുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാനായി കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പി.എസ്.സി. ഉദ്യോഗാർഥികളുടെ പ്രൊഫൈൽ

പി.എസ്.സി. പ്രൊഫൈൽ ഇനി സ്വയം തിരുത്താം; വിശദവിവരങ്ങൾ അറിയാം

തിരുവനന്തപുരം : പി.എസ്.സി. പ്രൊഫൈലിലെ വിവരങ്ങൾ ഉദ്യോഗാർഥികൾക്ക് സ്വയം തിരുത്താനുള്ള സൗകര്യം 26-ന് നിലവിൽ വരും. പേര്, ജനനത്തീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള തിരുത്തലുകൾ നടത്താം. സമുദായം സംബന്ധിച്ച തിരുത്തലുകളും യോഗ്യതയുടെ വിഷയത്തിലുള്ള തിരുത്തലുകളും വരുത്താം. ഇതിനായി ഉദ്യോഗാർഥികൾ പി.എസ്.സി.ഓഫീസിൽ നേരിട്ടു ഹാജരാകേണ്ടതില്ല. ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും ലഭിക്കാത്തവർക്കും തിരുത്തൽ നടത്താം. രേഖാപരിശോധനയുടെ

ഓരോ ഘട്ടത്തിലും ഓരോ നിലവാരത്തിലുള്ള ചോദ്യം: പി.എസ്.സിയുടെ പത്താം ക്ലാസ് യോഗ്യതയുളള പ്രാഥമിക പരീക്ഷയ്‌ക്കെതിരെ പരാതി ഉയരുന്നു

ചില ഘട്ടങ്ങളില്‍ പരീക്ഷയെഴുതിയവര്‍ കൂട്ടത്തോടെ മെയിന്‍ പരീക്ഷയ്ക്ക് യോഗ്യതനേടുകയും പ്രയാസമേറിയ ഘട്ടങ്ങളില്‍ പരീക്ഷയെഴുതിയവര്‍ കൂട്ടത്തോടെ പുറത്താകുമെന്നാണ് ആശങ്ക. 12 ലക്ഷത്തോളം ഉദ്യോഗാര്‍ഥികളാണ് പ്രാഥമിക പരീക്ഷയെഴുതുന്നത്. മൂന്ന്, അഞ്ച് ഘട്ടങ്ങളിലായി പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്കാണ് ഇത്തവണ പരാതി. ആറാം ഘട്ടം ഇനി നടക്കാനുണ്ട്. സമാനയോഗ്യതയുള്ള എല്ലാ തസ്തികകള്‍ക്കുംകൂടി പ്രാഥമിക പരീക്ഷ നടത്തി അതില്‍ നിന്ന് കട്ട് ഓഫ് മാര്‍ക്ക്

പി.എസ്.സി അഭിമുഖം മേയ് അഞ്ചിന്; ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ(04/05/2022)

ജില്ലാഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ(04/05/2022) സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചു ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2021-22 സാമ്പത്തിക വര്‍ഷത്തെ സോഷ്യല്‍ ഓഡിറ്റ് പബ്ലിക് ഹിയറിങ്ങ് സംഘടിപ്പിച്ചു. ചേമഞ്ചേരി പഞ്ചായത്ത് എഫ്. എഫ് ഹാളില്‍ നടന്ന ഹിയറിംഗ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്