Tag: Plus One

Total 7 Posts

പ്ലസ് വണ്‍, വി.എച്ച്.എസ്.സി പ്രവേശനം; ആദ്യ അലോട്‌മെന്റ് ഇന്ന്

തിരുവനന്തപുരം: പ്ലസ് വണ്‍, ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) വിഭാഗം ആദ്യ അലോട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. പ്ലസ് വണ്‍ അലോട്‌മെന്റ്  http://www.admission.dge.kerala.gov.in ല്‍ രാവിലെ 11 മുതല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ വഴി ലഭിക്കും. 21 വരെയാണ് അലോട്‌മെന്റ്. ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) വിഭാഗം അലോട്‌മെന്റ്  http://www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന പേജില്‍ പ്രസിദ്ധീകരിക്കും.  

കലോത്സവ പ്രതിഭകളാണോ? മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശത്തിന് പ്രതിഭാ ക്വട്ടയില്‍ ഒഴിവുണ്ട്; വിശദമായറിയാം

മേമുണ്ട: മേമുണ്ട ഹയര്‍സെക്കഡറി സ്‌കൂളില്‍ കലോത്സവ പ്രതിഭകള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് ഒഴിവ്. കലോത്സവ പ്രതിഭകളായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഓരോ ക്ലാസിലും ഒരു കുട്ടിക്ക് വീതമാണ് പ്രവേശനം അനുവദിക്കുന്നത്. സ്‌കൂളില്‍ അഞ്ച് സീറ്റുകളാണ് ഉള്ളത്. താത്പര്യമുള്ളവര്‍ ജൂണ്‍ 14നുള്ളില്‍ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9497450695, 7994650374.

പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു; രാവിലെ പതിനൊന്ന് മണി മുതൽ മുതൽ പ്രവേശനം നേടാം

കോഴിക്കോട്: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മുതൽ പ്രവേശന നടപടികൾ ആരംഭിക്കും. ഇന്ന് രാവിലെ ഒൻപതു മണിക്ക് അലോട്മെന്റ് പട്ടിക പ്രസിദ്ധികരിക്കുമെന്നായിരുന്നു അറിയിപ്പ്, എന്നാൽ ഇന്നലെ രാത്രിയോടെ തന്നെ വെബ്‌സൈറ്റിൽ ഫലം ലഭ്യമാവുകയായിരുന്നു. വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ആദ്യ അലോട്ട്‌മെന്റും ഇന്നലെ രാത്രി പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട

അപേക്ഷയിൽ തിരുത്തൽ വരുത്താം, കൂട്ടിച്ചേർക്കാം; പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് സമയം നീട്ടി

കോഴിക്കോട്: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റിനുള്ള സമയം നീട്ടി. നാളെ വൈകീട്ട് അഞ്ച് മണി വരെയാണ് ട്രയല്‍ അലോട്ട്‌മെന്റിനായുള്ള സമയം നീട്ടിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് നടപടി. ഇതോടെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തലോ കൂട്ടിച്ചേര്‍ക്കലോ വരുത്താന്‍ കൂടുതല്‍

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പ്രവേശന വിവരങ്ങൾ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം

കോഴിക്കോട്: സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.http://www.admission.dge.kerala.gov.in ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു വൈകിട്ട് 5 നു മുൻപ് ചെയ്യണം. ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് നാലിനാണ് പ്രസിദ്ധീകരിക്കുന്നത്. ട്രയൽ അലോർട്മെന്റ് 28ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. സാങ്കേതിക തടസ്സം കാരണമാണ് ഇന്നത്തേക്ക് മാറ്റിയത്. മുഖ്യ ഘട്ടത്തിലെ മൂന്ന്

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് ഇന്നില്ല,നാളത്തേക്ക് മാറ്റി; ഹയര്‍സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം പുതുക്കി സര്‍ക്കാര്‍ ഉത്തരവ്

കോഴിക്കോട്: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് നാളേക്ക് മാറ്റി. ഇന്ന് നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലാണ് വ്യാഴാഴ്ച ട്രയല്‍ അലോട്ട്‌മെന്റ് നടത്തുമെന്ന് അറിയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റി പുതിയ ഉത്തരവിറക്കിയത്. അതേസമയം അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളിലൊന്നും മാറ്റിമില്ലെന്നാണ് വ്യക്തമാകുന്നത്.

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്: കൊയിലാണ്ടി നഗരസഭ കൊല്ലം ചിറയില്‍ നടത്താനിരുന്ന നീന്തലറിവ് പരിശോധന മാറ്റിവച്ചു

കൊയിലാണ്ടി: കൊല്ലം ചിറയില്‍ നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്താനിരുന്ന നീന്തലറിവ് പരിശോധന മാറ്റിവച്ചു. ജൂലൈ നാലിന് നടത്താനിരുന്ന പരിശോധനയാണ് മാറ്റിയതെന്ന് കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി.സുധ അറിയിച്ചു. പ്ലസ് വണ്‍ പ്രവേശനത്തിന് നീന്തല്‍ അറിയാവുന്ന കുട്ടികള്‍ക്ക് ബോണസ് പോയിന്റ് ലഭിക്കുമെന്ന് പ്രചരിച്ചതിനെ തുടര്‍ന്നാണ് പലയിടത്തും ഇത്തരത്തിലുള്ള നീന്തല്‍ പരിശോധനാ പരിപാടികള്‍ സംഘടിപ്പിച്ചത്. എന്നാല്‍ പ്ലസ് വണ്‍ പ്രവേശനത്തിന്