കലോത്സവ പ്രതിഭകളാണോ? മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശത്തിന് പ്രതിഭാ ക്വട്ടയില്‍ ഒഴിവുണ്ട്; വിശദമായറിയാം


മേമുണ്ട: മേമുണ്ട ഹയര്‍സെക്കഡറി സ്‌കൂളില്‍ കലോത്സവ പ്രതിഭകള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് ഒഴിവ്. കലോത്സവ പ്രതിഭകളായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ഓരോ ക്ലാസിലും ഒരു കുട്ടിക്ക് വീതമാണ് പ്രവേശനം അനുവദിക്കുന്നത്. സ്‌കൂളില്‍ അഞ്ച് സീറ്റുകളാണ് ഉള്ളത്.

താത്പര്യമുള്ളവര്‍ ജൂണ്‍ 14നുള്ളില്‍ സ്‌കൂള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9497450695, 7994650374.