Tag: KK Rema

Total 7 Posts

ഓർക്കാട്ടേരി സിഎച്ച്‌സിയിലെ ഐസൊലേഷൻ വാർഡിന്റെ മേൽക്കൂര തകർന്നു വീണ സംഭവം; ‘തകർച്ച ഭീഷണി നേരിടുന്നത് നിർമ്മാണത്തിൽ ഉണ്ടായ കെടുകാര്യസ്ഥതയും അഴിമതിയും മൂലം’, അടിയന്തിര അന്വേഷണം നടത്തണമെന്ന്‌ കെ.കെ രമ എം.എൽ.എ

വടകര: ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഐസൊലേഷൻ വാർഡിന്റെ മേൽക്കൂര തകർന്നു വീണ സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തണമെന്ന് കെ.കെ രമ എംഎല്‍എ ആവശ്യപ്പെട്ടു. ഐസൊലേഷൻ വാർഡ് സന്ദർശിച്ചതിന്‌ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎല്‍എ. ‘കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എംഎൽഎ ഫണ്ടും, കിഫ്ബിഫണ്ടും ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച വടകര മണ്ഡലത്തിലെ ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഐസൊലോഷൻ വാർഡ്

ഒരു മാസത്തിനിടെ പത്തോളം മോഷണങ്ങള്‍, പ്രതികളെ പിടികൂടാന്‍ കഴിയാതെ പൊലീസ്; ചോമ്പാലില്‍ നിരന്തരമുണ്ടാവുന്ന മോഷണങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് കെ.കെ.രമ എം.എല്‍.എ

വടകര: ചോമ്പാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരന്തരമായി ഉണ്ടാവുന്ന മോഷണങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് വടകര എം.എല്‍.എ കെ.കെ.രമ. അടിക്കടിയുണ്ടാകുന്ന മോഷണങ്ങള്‍ കാരണം ജനങ്ങള്‍ ഭീതിയിലാണെന്നും പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറാവണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. പ്രദേശത്ത് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. കുന്നുമ്മക്കര, അഴിയൂര്‍, കണ്ണൂക്കര എന്നിവിടങ്ങളില്‍ സമീപ ദിവസങ്ങളിലായി നിരവധി മോഷണങ്ങള്‍ നടന്നിരുന്നു.

മുത്തുക്കുടയും മധുരവുമായി ഉത്സവസമാനമായ ഉദ്ഘാടനോഘോഷം; ഏറാമലയിൽ രണ്ട് റോഡുകൾ നാടിന് സമര്‍പ്പിച്ചു

വടകര: വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായി ഏറാമലയിലെ രണ്ട് റോഡുകള്‍.   അമിഞ്ഞിയിൽ മാത്തോടി -കോട്ടയിൽ റോഡും, അമിഞ്ഞിയിൽ മാന്തോടി മുറിച്ചാണ്ടി റോഡും വടകര എംഎല്‍എ കെ.കെ.രമ കെ.കെ.രമ നാടിന് സമർപ്പിച്ചു. ഉത്സവസമാനമായി മുത്തുക്കുടകള്‍ പിടിച്ച് റോഡിലൂടെ ഘോഷയാത്ര നടത്തിയും മധുര വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് പ്രദേശവാസികള്‍ റോഡ് ഉദ്ഘാടനം ആഘോഷമാക്കിയത്. ഏറാമല ഗ്രാമ പഞ്ചായത്തിലെ ഓര്‍ക്കട്ടേരി

നിയമ സഭയിലെ സംഘര്‍ഷം, സമൂഹമാധ്യമങ്ങളിലൂടെ സച്ചിന്‍ദേവ് എം.എല്‍.എ അപമാനിച്ചു; പരാതിയുമായി കെ.കെ രമ

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ അപമാനിച്ചെന്നാരോപിച്ച് ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ദേവിനെതിരെ പരാതി നല്‍കി വടകര എം.എല്‍.എ കെ.കെ. രമ. സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനുമാണ് പരാതി നല്‍കിയത്. ഇത് ആദ്യമായാണ് ഒരു എം.എല്‍.എയ്ക്കെതിരെ മറ്റൊരു എം.എല്‍.എ സൈബര്‍സെല്ലില്‍ പരാതി നല്‍കുന്നത്. നിയമസഭയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചണം നടത്തുന്നു എന്ന് ആരോപിച്ചാണ്

‘വടകരയില്‍ ഇനിയും ഇത്തരം സംഭവങ്ങളുണ്ടാവരുത്’; വ്യാപാരിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ. രമ

വടകര: മാര്‍ക്കറ്റ് റോഡിലെ പലചരക്ക് വ്യാപാരി പുതിയാപ്പ് വലിയ പറമ്പത്ത് ഗൃഹലക്ഷ്മിയില്‍ രാജന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ പുറത്തു കൊണ്ടു വരണമെന്ന് കെ.കെ രമ എം.എല്‍.എ. വടകരയുടെ ഹൃദയഭാഗത്ത് നടന്ന ഈ കൊലപാതകം ഞെട്ടിക്കുന്നതാണ്. രാത്രി കാലങ്ങളില്‍ നഗരത്തില്‍ പലവിധ സംഘങ്ങളുടെ അഴിഞ്ഞാട്ടം ശക്തമാണ്. ഇതിന് തടയിടാന്‍ പോലീസ് സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കണം.

‘പ്രിയപ്പെട്ട കുട്ടികളേ, നിരാശപ്പെടരുത്, നിലവാരം പുലര്‍ത്തിയ എല്ലാവര്‍ക്കും ഒന്നാം സ്ഥാനം കിട്ടില്ലല്ലോ’ ; ആശംസയും ആശ്വാസവുമായി കെ.കെ. രമ എം.എല്‍.എ.

വടകര: വടകരയില്‍ നടന്ന കോഴിക്കോട് ജില്ലാ കലോത്സവത്തിന്റെ വിജയകരമായ സമാപനത്തില്‍ നന്ദി അറിയിച്ച് കെ.കെ. രമ എം.എല്‍.എ. സംസ്ഥാന തലത്തിലേക്ക് എത്താന്‍ പറ്റാതെ പോയ വിദ്യാര്‍ഥികളെ ആശ്വസിപ്പിക്കാനും എം.എല്‍.എ. മറന്നില്ല. ‘മികച്ച നിലവാരം പുലര്‍ത്തിയ എല്ലാവര്‍ക്കും ഒന്നാം സ്ഥാനം ലഭിക്കുകയില്ലല്ലോ.. അതില്‍ നിരാശപ്പെടരുത്. പ്രൗഢഗംഭീരമായ സദസ്സുകള്‍ക്ക് മുമ്പിലുള്ള അവതരണവും അവിടെ ഉയരുന്ന കരഘോഷങ്ങളുമാണ് നിങ്ങള്‍ക്കുള്ള ഏറ്റവും

‘എന്‍.എച്ച് അതോറിറ്റിയുടെ ഉറപ്പ് എന്തുകൊണ്ട് ഇവിടെ പാലിക്കപ്പെടുന്നില്ല?’; ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പാലോളിപ്പാലം പുതുപ്പണം മേഖലയിലെ ദുരിതങ്ങള്‍ പരിഹരിക്കണമെന്ന് കെ.കെ. രമ

വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പാലോളി പാലം, പുതുപ്പണം മേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് കെ.കെ. രമ എം.എല്‍.എ. പുതുപ്പണം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ അരവിന്ദഘോഷ് റോഡില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. നിലവില്‍ മൂരാട് മുതല്‍ പുതുപ്പണം വരെയുള്ള ഭാഗത്ത് ദേശീയപാത മുറിച്ചുകടക്കാന്‍ വഴികളൊന്നുമില്ല. രണ്ടു കിലോമീറ്ററിനിടയില്‍