Tag: K Muraleedharan

Total 7 Posts

‘വടകരയ്ക്ക് പകരം തൃശ്ശൂരെന്ന് അറിയുന്നത് ഇന്നലെ രാത്രി, ബിജെപിയെ എതിർക്കാനുള്ള ഒരു അവസരവും പാഴാക്കില്ല’; പ്രതികരണവുമായി കെ മുരളീധരൻ

വടകര: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലാണ് താൻ ഇത്തവണ മത്സരിക്കേണ്ടതെന്ന സൂചന ലഭിക്കുന്നത് ഇന്നലെ രാത്രിയെന്ന് കെ മുരളീധരൻ. വടകരയിലെ സിറ്റിം​ഗ് സീറ്റിന് പകരമാണ് തൃശ്ശൂരിൽ കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കി കോൺ​ഗ്രസ് ഇന്ന് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. ഇന്നലെ രാത്രിയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് മത്സരത്തിലെ മാറ്റം വിളിച്ച് അറിയിക്കുന്നത്. വടകരയ്ക്ക് പകരം തൃശ്ശൂർ മണ്ഡലത്തിൽ മത്സരിക്കണമെന്ന

‘സ്ഥാനാര്‍ത്ഥിയാവാനുള്ള ഉന്തും തള്ളുമില്ല, വടകരയില്‍ അല്‍പ്പം മനക്കട്ടിയുള്ളവര്‍ക്കേ മത്സരിക്കാന്‍ കഴിയൂ’; കെ.മുരളീധരന്‍

കോഴിക്കോട്: വടകരയില്‍ മത്സരിക്കാന്‍ വേറെ ആരുമില്ലെന്നും, മനക്കട്ടിയുള്ളവര്‍ക്കേ വടകരയില്‍ മത്സരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും കെ.മുരളീധരന്‍. എന്നോട് ഇപ്പോള്‍ മത്സരിക്കാന്‍ പറഞ്ഞു. വടകരയില്‍ മത്സരിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. അതുകൊണ്ട് വടകരയ്ക്ക് വലിയ ഉന്തും തള്ളുമില്ല. വടകരയില്‍ പൊരുതണമെങ്കില്‍ കുറച്ച് മനക്കട്ടിയും ധൈര്യവും വേണം. എനിക്ക് അത് രണ്ടുമുണ്ടെന്നും, ശക്തമായ പോരാട്ടം നടത്തിയാല്‍ മാത്രമേ വടകരയില്‍ ജയിക്കാന്‍ സാധിക്കുകയുള്ളൂ മുരളീധരന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വടകര എം.പി കെ മുരളീധരന്‍, സ്ഥാനാര്‍ത്ഥി ആരായാലും പിന്തുണയ്ക്കും

വടകര: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന കാര്യത്തില്‍ ഉറച്ച് കോണ്‍ഗ്രസ് നേതാവും വടകര എ.പിയുമായ കെ മുരളീധരന്‍. വടകരയില്‍ ആര് സ്ഥാനാര്‍ഥിയായാലും പിന്തുണക്കുമെന്നും മുരളീധരന്‍ പറഞ്ഞു. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം എനിക്കും ചിലത് പറയാനുണ്ടെന്നും കെ കരുണാകരന്റെ സ്മാരകം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കുമെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ തീരുമാനിച്ചതില്‍

മുത്താമ്പിയില്‍ കോണ്‍ഗ്രസ് കൊടിമരത്തിനായി ഗാന്ധിയന്‍ മാര്‍ഗത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ പുതുക്കുടി നാരായണന് ഇന്‍കാസ് കോഴിക്കോടിന്റെ ആദരം; പാരിതോഷികമായി ലഭിച്ച തുക പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കി നാരായണേട്ടന്‍

കൊയിലാണ്ടി: മുത്താമ്പിയില്‍ നശിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് കൊടിമരം പുനഃസ്ഥാപിക്കാനായി ഗാന്ധിയന്‍ മാര്‍ഗത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി ശ്രദ്ധേയനായ പുതുക്കുടി നാരായണനെ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരിച്ചു. വടകര എം.പി കെ.മുരളീധരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് പ്രഖ്യാപിച്ച പാരിതോഷികവും പുരസ്‌കാരവും കെ.മുരളീധരന്‍ നാരായണന് സമ്മാനിച്ചു. പാരിതോഷികമായി ഇന്‍കാസ് നല്‍കിയ പതിനായിരം രൂപ അദ്ദേഹം പാര്‍ട്ടി ഫണ്ടിലേക്ക്

കൊയിലാണ്ടിക്കാർക്ക് പ്രതീക്ഷയായി എം.പിയുടെ വാക്കുകൾ; കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പ് ആവശ്യപ്പെടുമെന്ന് കെ.മുരളീധരൻ എം.പി; റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു

കൊയിലാണ്ടി: കെ.മുരളീധരൻ എം.പി കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. വികസന കാര്യങ്ങൾ അവലോകനം ചെയ്യാനായി എത്തിയതായിരുന്നു അദ്ദേഹം. സ്റ്റേഷൻ മാസ്റ്റർ രശ്മി എം.പിക്ക് കാര്യങ്ങൾ വിശദീകരിച്ചു നൽകി. കോവിഡ് വ്യാപനത്തിന് മുമ്പ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിരുന്ന ട്രെയിനുകൾ വീണ്ടും നിർത്തിപ്പിക്കാനായി റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് സ്റ്റേഷൻ സന്ദർശനത്തിന് ശേഷം കെ.മുരളീധരൻ എം.പി പറഞ്ഞു. പ്രതിദിന

എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച കമ്പ്യൂട്ടറുകൾ കുറുവങ്ങാട് ഗവ. ഐ.ടി.ഐക്ക് കൈമാറി

കൊയിലാണ്ടി: സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിക്കുന്നതിനായി എം.പി ഫണ്ടിൽ നിന്ന് അനുവദിക്കപ്പെട്ട കമ്പ്യൂട്ടറുകൾ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കുറുവങ്ങാട് ഗവ. ഐ.ടി.ഐക്ക് കൈമാറി. ചടങ്ങ് കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ഉയർന്ന മാർക്ക് നേടിയ ട്രെയിനികൾക്കുള്ള ഉപഹാര സമർപ്പണവും വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കോട്ട് നിർവ്വഹിച്ചു.

അരിക്കുളം അരീക്കുന്ന് വിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി; ഉദ്ഘാടനം ചെയ്തത് കെ.മുരളീധരൻ എം.പി

അരിക്കുളം: അരീക്കുന്ന് വിഷ്ണു ക്ഷേത്രത്തിൽ ഒമ്പതാമത് ഭാഗവത സപ്താഹയജ്ഞം തുടങ്ങി. കെ.മുരളീധരൻ എം.പിയാണ് യജ്ഞം ഉദ്ഘാടനം ചെയ്തത്. ഊരള്ളൂർ വിഷ്ണു ക്ഷേത്രത്തിൽ നിന്നുമാരംഭിച്ച കലവറ നിറയ്ക്കൽ ഘോഷയാത്ര സമീപത്തെ ക്ഷേത്രങ്ങളിലൂടെ പ്രയാണം നടത്തി യജ്ഞവേദിയിലെത്തിച്ചേർന്നു. കരിവെള്ളൂർ വാച്ചവാധ്യാരില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടാണ് യജ്ഞാചാര്യൻ. ക്ഷേത്രം മേൽശാന്തി നീലമന രാജനാരായണൻ എമ്പ്രാന്തിരിയുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ഇല്ലം