Tag: #Jaundice#

Total 4 Posts

വിശപ്പില്ലായ്മയും ക്ഷീണവും തോന്നുന്നുണ്ടോ ? എങ്കില്‍ ശ്രദ്ധിക്കണം, മഞ്ഞപ്പിത്ത ലക്ഷണമാവാം; അറിയാം വിശദമായി

മലപ്പുറം ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 8പേരാണ് മരണപ്പെട്ടത്. രോഗം പടരുന്നതോടെ ആശങ്കയിലാണ് ജനങ്ങള്‍. പലപ്പോഴും ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയാത്തതാണ് മഞ്ഞപ്പിത്തത്തെ ഗുരുതരമാക്കുന്നത്. അതുകൊണ്ടുതന്നെ കൃത്യമായി ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ മഞ്ഞപ്പിത്തത്തെ അകറ്റി നിര്‍ത്താന്‍ സാധിക്കും കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു പകർച്ചവ്യാധിയാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ്. ഗുരുതരമായാൽ ഇത് മരണത്തിന് വരെ കാരണമാകാവുന്നതാണ്.

മഞ്ഞപ്പിത്തം ബാധിച്ച് ചെക്യാട്ട് യുവാവ് മരിച്ച സംഭവം; പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ അനാസ്ഥയെന്ന് ആരോപണം, ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്ത രോഗം രണ്ട് മാസമായിട്ടും നിയന്ത്രിച്ചില്ല

നാദാപുരം: ചെക്യാട്ട് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പ്രദേശത്ത് ആരോഗ്യവകുപ്പ് അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കായലോട്ട് താഴെയിലെ കൊടുവള്ളി നിധീഷ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. കഴിഞ്ഞ മാസം 28നാണ് ബാംഗ്ലൂരില്‍ നിന്നും നിധീഷ് നാട്ടിലെത്തിയത്. പനിയെ തുടര്‍ന്ന് 29ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു

ചെക്യാട്ട് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

ചെക്യാട്: കായലോട്ട്താഴെയില്‍ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. കൊടുവള്ളിന്റവിടെ നിധീഷ് ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 28നാണ് ബാംഗ്ലൂരില്‍ നിന്നും നിധീഷ് നാട്ടിലെത്തിയത്. പനിയെ തുടര്‍ന്ന് 29ന് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ്

മഞ്ഞപ്പിത്തം: ഭീതിയല്ല, വേണ്ടത് ജാഗ്രതയും പ്രതിരോധവും; നാദാപുരത്ത് ബോധവൽക്കരണവുമായി ആരോഗ്യപ്രവർത്തകർ

നാദാപുരം: ഗ്രാമപഞ്ചായത്തിൽ ഒൻപത്, പതിനൊന്ന് വാർഡുകളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ പ്രദേശത്ത് ആരോഗ്യ പ്രവർത്തകർ സന്ദർശിച്ചു. ജെ.എച്ച്.ഐ മാരുടെയും , ജെ.പി.എച്ച്.എൻ മാരുടെയും നേതൃത്വത്തിലാണ് ആശാ വർക്കർമാർ വീടുകൾ സന്ദർശിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി സുബൈർ നിർവ്വഹിച്ചു. സൂപ്പർ ക്ലോറിനേഷൻ, ബോധവൽക്കരണം, രോഗപ്രതിരോധ പ്രവർത്തനം സംബന്ധിച്ച