Tag: IRCTC

Total 4 Posts

ഓണ്‍ലൈന്‍ ആയി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത; സീറ്റ് ഉറപ്പാകാതെ ഇനി പണം നല്‍കേണ്ട, പോയ തുക റീഫണ്ട് ആവാന്‍ ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പും വേണ്ട

ട്രെയിന്‍ യാത്രികര്‍ക്ക് ഏറെ ഉപകാര പ്രദമായ ഒരു മാറ്റവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ. ഐ.ആര്‍.ടി.സി ഓട്ടോ പേ എന്ന പേരില്‍ അവതരിപ്പിച്ച പുത്തന്‍ ഫീച്ചര്‍ ഗുണകരമാവുന്നത് ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ്. ഈ സംവിധാനം അനുസരിച്ച് ടിക്കറ്റ് ഉറപ്പായ ശേഷം മാത്രമേ യാത്രികര്‍ പണം നല്‍കേണ്ടതുള്ളൂ. അഥവാ ടിക്കറ്റ്

താജ്മഹലുള്‍പ്പെടെ ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കാണാന്‍ കൊതിക്കുന്ന സ്ഥലങ്ങളിലേക്ക് പറക്കാം; കോഴിക്കോട് നിന്ന് തുടങ്ങി കോഴിക്കോട് അവസാനിക്കുന്ന ഗോള്‍ഡന്‍ ട്രയാംഗിള്‍  പാക്കേജുമായ് ഐ.ആര്‍.സി.ടി.സി

താജ്മഹല്‍ കാണാനാഗ്രഹിക്കാത്ത ആരുണ്ട്. എല്ലാ മലയാളികളും മനസില്‍ തോലോലിക്കുന്ന സ്വപ്നമാണ് ഒരിക്കലെങ്കിലും ആ പ്രണയമന്ദിരത്തിന് മുന്നില്‍ പോയി അത് പശ്ചാത്തലമാക്കി ഓര്‍മയില്‍ സൂക്ഷിക്കാന്‍ ഒരു ഫോട്ടോയെങ്കിലും എടുക്കണമെന്നത്.  ഡല്‍ഹി, ആഗ്ര, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ചരിത്രമുറങ്ങുന്ന ഇടങ്ങളിലും ഒറ്റയടിക്ക് പോയി വരാന്‍ ഒരു യാത്രാ പാക്കേജുമായി എത്തിയിരിക്കുകയാണ്  ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം

‘കാശ്മീർ- ഹെവന്‍ ഓൺ എർത്ത്’; കൊച്ചിയില്‍ നിന്ന് ഫ്ലൈറ്റ് ടിക്കറ്റ് അടക്കം മോഹിപ്പിക്കുന്ന കാശ്മീര്‍ യാത്രാ പാക്കേജുമായി ഐആർസിടിസി

കൊച്ചി: ചുവന്ന് തുടുത്ത ആപ്പിളും കടിച്ച് അങ്ങിങ്ങായി മേഞ്ഞ് നടക്കുന്ന ചെമ്മിരയാടിന്‍പറ്റത്തെയും നോക്കിക്കൊണ്ട് കാശ്മീര്‍ താഴ്വരകളിലെ തണുപ്പിലൂടെ കമ്പിളിക്കുപ്പായവുമിട്ട് നടക്കുന്ന നിമിഷങ്ങള്‍ സിനിമയിലെ മനോഹരമായ രംഗം പോലെ മനസിലേക്ക് കടന്നുവരാറില്ലേ. എന്നാല്‍  ഭൂമിയിലെ  സ്വര്‍ഗത്തിലേക്ക് പോവാന്‍ ഒരുങ്ങിക്കോളൂ. കാശ്മീരിലേക്ക് ഏറ്റവും ആകര്‍ഷകമായ ഒരു യാത്ര ഒരുക്കുകയാണ് ഐആർസിടിസി. യാത്രയില്‍ ഭക്ഷണത്തെക്കുറിച്ചോ താമസത്തെക്കുറിച്ചോ ഒന്നിനെക്കുറിച്ചുമോര്‍ത്ത് സഞ്ചാരികള്‍ തലപുകക്കേണ്ടതില്ല.

ഏഴ് ദിവസത്തെ ട്രിപ്പ്, സുരക്ഷിതമായ യാത്ര, കാത്തിരിക്കുന്നത് വ്യത്യസ്തമായ കാഴ്ചകള്‍; കോഴിക്കോട് നിന്ന് കുളുമണാലിക്ക് കിടിലന്‍ ടൂര്‍ പാക്കേജ് അവതരിപ്പിച്ച് റെയിൽവേ, വിശദാംശങ്ങള്‍ അറിയാം

കുളുവും മണാലിയുമെല്ലാം എല്ലാകാലത്തും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. കേരളത്തില്‍ നിന്നു ധാരാളം പേര്‍ ഇവിടേക്ക് ബൈക്കിലും മറ്റും പോയിവരാറുണ്ട്. ഹണിമൂണ്‍ യാത്രകള്‍ക്കായി ഇവിടം സന്ദര്‍ശിക്കുന്നവരും കുറവല്ല. അതിയായ ആഗ്രഹമുണ്ടായിട്ടും, പോകേണ്ടത് എങ്ങനെ എന്നു അറിയാത്തതു കൊണ്ടും സുരക്ഷയെക്കുറിച്ച് ഭയമുള്ളതു കൊണ്ടുമൊക്കെ ഇതുവരെ മണാലി പോകാത്തവര്‍ക്ക് അവസരമൊരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഐആർസിടിസിയുടെ ഈ കിടിലന്‍