Tag: Gold

Total 7 Posts

തൊട്ടാല്‍ പൊള്ളും! സംസ്ഥാനത്ത് സ്വര്‍ണം പവന് അരലക്ഷം കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോര്‍ഡ് വില. പവന് 1040രൂപ വര്‍ധിച്ച്‌ പവന് 50,400രൂപയായി. ആദ്യമായാണ് പവന് 50,000രൂപ കടക്കുന്നത്. ആഗോള വിപണിയിലെ വിലവര്‍ധനവാണ് സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിക്കാന്‍ കാരണം. ഗ്രാമിന് 130രൂപ വര്‍ധിച്ച് 6,300രൂപയായി. മാര്‍ച്ച് 26ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് വിപണി വില 48, 920 രൂപയായിരുന്നു. 27ന്

മേമുണ്ടയില്‍ വീട്ടില്‍ നിന്നും മോഷണംപോയ എട്ടുപവന്‍ സ്വര്‍ണാഭരണം അലക്കുകല്ലിനു സമീപം ബക്കറ്റില്‍ ഉപേക്ഷിച്ചനിലയില്‍

വടകര: മേമുണ്ടയില്‍ വീട്ടില്‍ നിന്നും മോഷണംപോയ സ്വര്‍ണാഭരണങ്ങള്‍ രണ്ടു ദിവസത്തിനു ശേഷം വീടിനുപിറകിലെ ബക്കറ്റില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. മേമുണ്ട ലോകനാര്‍കാവ് ഹെല്‍ത്ത് സെന്ററിന് സമീപം കിടഞ്ഞോത്ത് അനില്‍കുമാറിന്റെ വീട്ടില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളാണ് ബക്കറ്റില്‍ നിന്നും ലഭിച്ചത്. ശനിയാഴ്ച പകല്‍ വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങള്‍ മോഷണംപോയത്. എട്ടുപവന്‍ സ്വര്‍ണാഭരണമാണ് നഷ്ടപ്പെട്ടിരുന്നത്. സംഭവത്തില്‍ പോലീസ്

പ്രായത്തെ വെല്ലുന്ന പ്രകടനം; ഏഷ്യന്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ സ്വര്‍ണ നേട്ടവുമായ് ചക്കിട്ടപ്പാറയുടെ കായികഗുരു പീറ്റര്‍

ചക്കിട്ടപ്പാറ: ഫിലിപ്പിയന്‍സന്‍ വച്ച് നടന്നു കൊണ്ടിരിക്കുന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ സ്വര്‍ണ നേട്ടവുമായി ചക്കിട്ടപ്പാറ സ്വദേശി പീറ്റര്‍. മാസ്റ്റേഴ്‌സ് മീറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി അഞ്ച് കലോമീറ്റര്‍ നടത്തത്തിലാണ് സ്വര്‍ണം സ്വന്തമാക്കിയത്. വ്യാഴാഴ്ച്ച നടക്കാനിരിക്കുന്ന അഞ്ച് കിലോ മീറ്റര്‍ ഓട്ടമത്സരത്തിലും പങ്കെടുക്കും. ചക്കിട്ടപ്പാറയുടെ അഭിമാന താരങ്ങളായ ഒളിമ്പ്യന്‍ ജില്‍സന്‍ ജോണ്‍സന്‍, നയന ജയിംസ്, ജിബിന്‍, ബിലിന്‍, അഭിജിത്ത്,

സ്വര്‍ണ്ണ കള്ളക്കടത്ത്; കുറ്റ്യാടി സ്വദേശി ഗള്‍ഫില്‍ നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം തട്ടിയെടുത്തു, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തിരുവനന്തപുരത്ത് കൈമാറ്റം ചെയ്ത സംഭവത്തില്‍ കൊല്ലം സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ മുഹമ്മദ് ഷാഹിദ് (28), സെയ്ദലി അലി (28) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ആറിന് ഗള്‍ഫിലുള്ള കുറ്റ്യാടി സ്വദേശി ഇസ്മയില്‍ സുഹൃത്തും കൊല്ലം സ്വദേശിയുമായ മുഹമ്മദ്

സ്വർണ്ണക്കട്ടികൾ അരയിൽകെട്ടി കോയമ്പത്തൂരിലേക്ക്​ കടത്താൻ ശ്രമം; ഒന്നരക്കിലോ സ്വർണ്ണവുമായി കോഴിക്കോട് രണ്ട് പേർ പിടിയിൽ

കോഴിക്കോട്​: അരയിൽ കെട്ടി കോയമ്പത്തൂരിലേക്ക്​ കടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണവുമായി രണ്ടുപേർ കോഴിക്കോട്​ റെയിൽവേ സ്​റ്റേഷനിൽ പിടിയിൽ. മധുര സ്വദേശികളായ ശ്രീധർ, മഹേന്ദ്ര കുമാർ എന്നിവരാണ്​ അറസ്റ്റിലായത്​. തിങ്കളാഴ്ച രാവിലെ കോഴിക്കോട്​ കസ്റ്റംസ്​ പ്രിവന്റീവ്​ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്​. സ്വർണക്കട്ടികൾ തുണിയിൽ പൊതിഞ്ഞ്​ അരയിൽകെട്ടിയ നിലയിലായിരുന്നു. ശ്രീധർ ഒരു കിലോയും മഹേന്ദ്രകുമാർ

മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; പയ്യോളി സ്വദേശിയടക്കം രണ്ടുപേര്‍ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ

പയ്യോളി: മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച പയ്യോളി സ്വദേശി അറസ്റ്റില്‍. ബഹ്‌റൈനില്‍ നിന്നും വന്ന നൗഷാദ് കെ.പിയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ അറസ്റ്റിലായത്. നൗഷാദിന് പുറമേ കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി റൗഫും പിടിയിലായിട്ടുണ്ട്. മലദ്വാരത്തില്‍ മൂന്നു കാപ്‌സ്യൂളുകളിലാക്കി ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 8.05 ന് ബഹറൈനില്‍ നിന്ന് വന്ന മസ്‌ക്കറ്റ് ഫ്‌ലൈറ്റിലെ

കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയത് ഹിന്ദി സംസാരിക്കുന്ന സ്ത്രീയും പുരുഷനും, നഷ്ടപ്പെട്ടത് രണ്ട് പവന്റെ സ്വര്‍ണ്ണമാല; സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് ദൃശ്യങ്ങളിലുള്ളത്. ഇവര്‍ ഹിന്ദി സംസാരിക്കുന്നവരായിരുന്നുവെന്ന് ജ്വല്ലറി ജീവനക്കാര്‍ പറഞ്ഞു. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ട് ബില്‍ഡിങ്ങിലെ എസ്.എസ് ജ്വല്ലറിയില്‍ ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് മോഷണം നടന്നത്. രണ്ട് പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ മാലയാണ് ജ്വല്ലറിയില്‍