Tag: drama

Total 15 Posts

അഭിനയത്തികവിന് അംഗീകാരം; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നടനായി വടകരയിൽ നിന്നൊരു കൊച്ചുമിടുക്കൻ

വടകര: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലോത്സവത്തിൽ വടകരക്ക് അഭിമാനമായി അലൻ ഗോവിന്ദ് എന്ന കൊച്ചു നടൻ. ഹൈസ്കൂൾ നാടക മത്സരത്തിലെ ഗംഭീര അഭിനയം കൊണ്ട് മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അലൻ സ്വന്തമാക്കിയത് മികച്ച നടനുള്ള സമ്മാനമാണ്. മേമുണ്ട സ്കൂളിന്റെ പതിനേഴാമത് ഹൈസ്ക്കൂൾ നാടകമായ ‘ഷിറ്റിൽ അലൻ നടത്തിയ മികച്ച പ്രകടനം

‘തേന്‍മുട്ടായി’; വടകരയില്‍ കുട്ടികള്‍ക്കായ് ഏകദിന നാടകക്കളരി ഒരുക്കി

വടകര: അഭിനയത്തിന്റെയും അതോടൊപ്പം വിജ്ഞാനത്തിന്റെയും വഴികളിലേക്ക് കുട്ടികളെ നയിക്കാനായി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഏകദിന നാടക കളരി ‘തേന്‍മുട്ടായി’ സംഘടിപ്പിച്ചു. നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്‌പെയ്‌സിന്റെയും വടകര അദ്ധ്യാപക കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ വടകര ടൗണ്‍ഹാളിലാണ് പരിപാടി നടന്നത്. നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു പ്രേമന്‍, കെ.സി പവിത്രന്‍,

സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം; ‘ഇക്കാക്കാന്റെ വിളക്കി’ലൂടെ നാടകത്തില്‍ ഒന്നാമതെത്തി വടകര ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍

വടകര: സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി രണ്ടാംതവണയും നാടകത്തില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡും സ്വന്തമാക്കി വടകര ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍. മനോജ് അനാമിക രചനയും പ്രദീപ് മേമുണ്ട സംവിധാനവും നിര്‍വഹിച്ച ‘ഇക്കാക്കാന്റെ വിളക്ക്’ എന്ന നാടകത്തിലൂടെയാണ് സ്കൂൾ മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്. നാടകത്തിലെ ഇക്കാക്കയുടെ വേഷം അവതരിപ്പിച്ച എ ആന്മിയയാണ് മികച്ച നടി. ദില്‍ന

ആടിയും പാടിയും കളിച്ചും ചിരിച്ചും അഭിനയത്തിന്റെ പടവുകൾതാണ്ടി കുരുന്നുകൾ; അഭിനയക്കളരിയുമായി ചങ്ങരോത്ത് ജി.എൽ.പി സ്കൂൾ

പന്തിരിക്കര: അഭിനയത്തിൻ്റെ ബാലപാഠങ്ങൾ പകർന്നു കൊണ്ട് ചങ്ങരോത്ത് ജി.എൽ.പി.സ്കൂളിലെ അഭിനയക്കളരി ശ്രദ്ധേയമായി. ആടിയും പാടിയും കളിച്ചും അഭിനയിച്ചും കൊച്ചു കുട്ടികൾ അഭിനയത്തിൻ്റെ പടവുകൾ സ്വായത്തമാക്കി. ക്ലാസുകൾ ഷിനിൽ വടകര നയിച്ചു. അഭിനയക്കളരി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. പ്രശസ്ത കലാകാരൻ സുരേന്ദ്രൻ മാസ്റ്റർ ഉള്ള്യേരി മുഖ്യാതിഥിയായിരുന്നു. പഠന പ്രവർത്തനങ്ങളോടൊപ്പം സർഗാത്മക ശേഷി

നാടക രാവുകള്‍ക്ക് അരങ്ങുണരുന്നു; ചക്കിട്ടപാറയില്‍ അഖില കേരള നാടകം മത്സരത്തിന് നാളെ തിരിതെളിയും

ചക്കിട്ടപാറ: കൊഴക്കോടന്‍ കലാ സാംസ്‌കാരിക പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചക്കിട്ടപാറയില്‍ അഖില കേരള നാടകം മത്സരം സംഘടിപ്പിക്കുന്നു. 21 മുതല്‍ 26 വരെ ചക്കിട്ടപാറ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം നടക്കുന്നത്. നാളെ വൈകിട്ട് ആറിന് കാഞ്ചനമാല നാടക മത്സരം ഉദ്ഘാടനം ചെയ്യും. ഓച്ചിറ തിരു അരങ്ങിന്റെ ‘ആകാശം വരയ്ക്കുന്നവര്‍’ എന്ന നാടകമാണ് ആദ്യ

സംസ്ഥാന നാടക മത്സരത്തില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിളക്കത്തില്‍ പതിയാരക്കര സ്വദേശിനി അളക

വടകര: കേരള സംഗീത നാടക അക്കാദമി സംസ്ഥാന നാടക മത്സരത്തില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് അര്‍ഹയായി പതിയാരക്കര സ്വദേശിനി. പരേതനായ ബാബുവിന്റെയും ലതയുടെയും മകള്‍ അളകയാണ് നാടിന് അഭിമാനമായത്. കോഴിക്കോട് രംഗമിത്രയുടെ പണ്ട് രണ്ട് കൂട്ടുകാരികള്‍ എന്ന നാടകത്തില്‍ നയന എന്ന കരുത്തുറ്റ കഥാപാത്രത്തെ അരങ്ങിലെത്തിച്ചാണ് അളക പുരസ്‌കാരത്തിന് അര്‍ഹയായത്. രാജീവ് മമ്മള്ളിയാണ് ഈ നാടകം

പെനാല്‍റ്റി കിക്ക് കാത്തുനില്‍ക്കുന്ന ഗോളിയുടെ ഏകാന്തത; വടകരയില്‍ എന്‍.എസ് മാധവന്റെ ചെറുകഥ ഹിഗ്വിറ്റയുടെ നാടകാവിഷ്‌കാരം മെയ് 21ന്

വടകര: കാല്‍പന്തു കളിയുടെ പശ്ചാത്തലത്തില്‍ രചിച്ച ലോക സാഹിത്യത്തിലെ തന്നെ അപൂര്‍വ സുന്ദരമായ ചെറുകഥ ഹിഗ്വിറ്റയുടെ നാടകാവിഷ്‌കാരം വടകരയില്‍. മെയ്യ് 21ന് വടകര നാരായണ നഗറിലാണ് നാടകം അവതരിപ്പിക്കുന്നത്. വൈകുന്നേരം ആറിനും, രാത്രി 8.30നുമായി രണ്ട് അവതരണങ്ങളാണ് ഉണ്ടായിരിക്കുക. ഒരു സെവന്‍സ് ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പമുള്ള കളിക്കളമാണ് നാടകവേദി. കാണികള്‍ക്ക് നാലു ഭാഗത്തുമിരുന്ന് നാടകം കാണാം.

കെ.എസ്.ടി.എ സംസ്ഥാന കലോത്സവത്തിൽ മൂന്നാം തവണയും മികച്ച നടൻ, അഴിയൂരിന്റെയും അധ്യാപകരുടെയും അഭിമാന താരം; സുജിത്ത് അഴിയൂർ മനസ് തുറക്കുന്നു

അഴിയൂർ : കെ.എസ്.ടി.എ യുടെ സംസ്ഥാന അധ്യാപക കലോത്സവത്തിൽ തെരുവ് നാടക മത്സരത്തിൽ മികച്ച നടനായി സുജിത്ത്. ബി അഴിയൂരിനെ തിരഞ്ഞെടുത്തു. തുടർച്ചയായി മൂന്നാം തവണയാണ് സംസ്ഥാന തലത്തിൽ മികച്ച നടനായി സുജിത്തിനെ തിരഞ്ഞെടുക്കുന്നത്. രമേശ്‌ പുല്ലാപ്പള്ളി രചനയും, സുരേന്ദ്രൻ കല്ലൂർ സംവിധാനവും ചെയ്ത ‘പാതിര’ എന്ന നാടകത്തിലെ അബ്ദുൾ മുദിൽ എന്ന കഥാപാത്രത്തെയാണ് സുജിത്ത്

2018 ൽ ‘കിത്താബിന്’ കയ്യടിച്ചവർ 2023 ൽ ‘ബൗണ്ടറി’ കലക്കാൻ ഇറങ്ങിയപ്പോൾ..; കലോത്സവത്തിൽ മേമുണ്ട സ്കൂളിന്റെ നാടകം കലക്കാനെത്തിയവരെ കുറിച്ച് അജീഷ് കൈതക്കൽ എഴുതുന്നു (വീഡിയോ)

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മേമുണ്ട സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ‘ബൗണ്ടറി’ എന്ന നാടകം ഏറെ ചര്‍ച്ചയായിരുന്നു. നാടകം ദേശ വിരുദ്ധമാണെന്നാരോപിച്ച് ചില സംഘടനകള്‍ രംഗത്തെത്തുകയും നാടകത്തിനെതിരെ പ്രതിഷേധിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ കനത്ത സുരക്ഷയിലാണ് നാടകം അരങ്ങേറിയത്. കഴിഞ്ഞ തവണത്തെ സ്‌കൂള്‍ കലോത്സവത്തില്‍ ഇവര്‍ അവതരിപ്പിച്ച ‘കിത്താബ്’ എന്ന നാടകവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇത് വിജയത്തിന്റെ ‘ബൗണ്ടറി’; കോഴിക്കോടിന്റെ മണ്ണിൽ അതിരുകളില്ലാത്ത കയ്യടി നേടി ‘എ’ ഗ്രേഡിന്റെ തിളക്കവുമായി മേമുണ്ടയുടെ നാടകം

മേമുണ്ട: നിലയ്ക്കാത്ത കയ്യടി ഏറ്റുവാങ്ങിയ ‘ബൗണ്ടറി’ എ ഗ്രേഡിന്റെ തിളക്കത്തിൽ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം നാടക മത്സരത്തിൽ മേമുണ്ട സ്കൂൾ അവതരിപ്പിച്ച ‘ബൗണ്ടറി’ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയിരിക്കുകയാണ് . സങ്കുചിതമായ ദേശസ്നേഹത്തിന്റെയും അസഹിഷ്ണുതയുടെയും സ്ഥാനത്ത് മാനവികതയുടെ അതിരുകളില്ലാത്ത ലോകത്തിന്റെ പിറവിയെ സ്വപ്നം കാണുന്ന നാടകമാണ് ‘ബൗണ്ടറി’. നാട്ടിലെ ക്രിക്കറ്റ് കളിക്കുന്ന പെൺകുട്ടികൾക്കിടയിൽ