Tag: died

Total 41 Posts

കരുവഞ്ചേരിയിലെ കാഞ്ഞിരമുള്ള പറമ്പത്ത് രാജന്‍ അന്തരിച്ചു

വടകര: കരുവഞ്ചേരിയിലെ കാഞ്ഞിരമുളള പറമ്പത്ത് രാജന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: വത്സല. മക്കള്‍: വരുണ്‍ കുമാര്‍, രാഖി. മരുമക്കള്‍: സജീവന്‍ (പട്ടികജാതി വികസന വകുപ്പ് ഓഫീസ് തോടന്നൂര്‍), പ്രിയ. സഞ്ചയനം വെള്ളിയാഴ്ച നടക്കും.

പുറങ്കരയിലെ ജാനു വളയില്‍ അന്തരിച്ചു

പുറങ്കര: ജാനു വളയില്‍ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. സഹോദരങ്ങള്‍: ശാന്ത, പരേതനായ കുഞ്ഞിരാമന്‍

വടകര പുത്തൂര്‍ ഗവ. ട്രയിനിംഗ് സ്‌കൂളിന് സമീപം പുറന്തോടത്ത് കോടിച്ചീന്റെവിട അബ്ദുളള അന്തരിച്ചു

വടകര: പുത്തൂര്‍ ഗവ. ട്രയിനംഗ് സ്‌കൂളിന് സമീപം പുറന്തോടത്ത് കോടിച്ചീന്റെവിട അബ്ദുളള (77) അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: അക്കം വീട്ടില്‍ റുഖ്യ. മക്കള്‍ ഇബ്രാഹിം (ആംബുലന്‍സ് ഡ്രൈവര്‍), ശരീഫ് (ഓട്ടോ ഡ്രൈവര്‍), തസ്‌നി. മരുമക്കള്‍: ബഷീര്‍, റംല, ഷുഹൈബ.

അറക്കിലാട് ചെട്ട്യാം കണ്ടിയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു

വടകര: അറക്കിലാട് ചെട്ട്യാം കണ്ടിയില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കൃഷ്ണക്കുറുപ്പ്. മക്കള്‍: രവീന്ദ്രന്‍, രാജന്‍, ഗീത, രാധ. മരുമക്കള്‍: രവീന്ദ്രനാഥന്‍, സതി, ശ്രീജ, പരേതനായ പ്രകാശന്‍. സഞ്ചയനം തിങ്കളാഴ്ച നടക്കും.

മൊകേരിയിലെ വടയം പാറയുള്ള പറമ്പത്ത് ചാത്തു അന്തരിച്ചു

മൊകേരി: വടയം പാറയുള്ള പറമ്പത്ത് ചാത്തു അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭാര്യ: പി.പി. ദേവി. മക്കള്‍: പി.പി.ചന്ദ്രന്‍ (മുന്‍ അധ്യാപകന്‍ നടുപ്പൊയില്‍ യു.പി.സ്‌കൂള്‍, കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് അംഗം), കെ.പി. ചന്ദ്രി(കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), മരുമക്കള്‍: എം.പി. സിന്ധു (ആര്‍.ഡി. ഏജന്റ് കാവിലുംപാറ) പരേതനായ കെ.പി.അനന്തന്‍ (മുന്‍ ട്രഷറി ഓഫീസര്‍). സഹോദരങ്ങള്‍: പരേതരായ കുനിയില്‍

കീഴൂര്‍ ചന്തയില്‍ കുഴഞ്ഞുവീണു മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് തച്ചന്‍കുന്ന് അട്ടക്കുണ്ട് സ്വദേശി

പയ്യോളി: കീഴൂര്‍ ചന്തയില്‍ കുഴഞ്ഞു വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. തച്ചന്‍കുന്ന് അട്ടക്കുണ്ട് സ്വദേശി കുളങ്ങരക്കുനി ബാലകൃഷ്ണന്‍ ആണ് മരിച്ചത്. അന്‍പത്തി നാല് വയസ്സായിരുന്നു. ഭാര്യ: ജാനു(പയ്യോളി നഗരസഭ ഹരിതകര്‍മ സേനാംഗമാണ്). മക്കള്‍: ജിബിനേഷ്(ഖത്തര്‍), ഷിജിന. മരുമകന്‍: മനു ഊരള്ളൂര്‍. സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍, കുമാരന്‍, നാരായണി. നാളെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് കീഴൂര്‍

നൂറ്റിമൂന്ന് വയസ്സുള്ള കാവുന്തറ വലിയ പറമ്പത്ത് മറിയോമ്മ അന്തരിച്ചു

കാവുന്തറ: വലിയ പറമ്പത്ത് മറിയോമ്മ അന്തരിച്ചു. നൂറ്റിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: കോറോത്ത് ബീരാന്‍. മക്കള്‍: വി.പി. അമ്മത്(വാകമോളി), മായന്‍ മാസ്റ്റര്‍, മരുമക്കൾ: ആയിഷ വാവുള്ളാട്ട് , സഫിയ പുതിയേടത്ത് ( മേപ്പയൂർ). സഹോദരങ്ങള്‍: മൊയ്തീന്‍ മാസ്റ്റര്‍(മുന്‍ നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ്), കച്ചേരില്ലത്ത് പക്കർ, അമ്മദ്കുട്ടി വാവുള്ളാട്ട്. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30ന് എലങ്കമല്‍ ജുമാമസ്ജിദ്.

പതിയാരക്കരയിലെ കൊയമ്പ്രത്ത് നാരായണന്‍ അന്തരിച്ചു

പതിയാരക്കര: കൊയമ്പ്രത്ത് നാരായണന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: നിഷാന്ത് (സിപിഐഎം മാങ്ങില്‍ കൈ ഈസ്റ്റ് ബ്രാഞ്ച് അംഗം), നിഷ. മരുമകന്‍: ഷൈജന്‍. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍, ബാബു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍ നടക്കും.  

കണ്ണൂരില്‍ ആറാം ക്ലാസുകാരന്‍ കഴുത്തില്‍ തോര്‍ത്ത് കുടുങ്ങി മരിച്ച നിലയില്‍; അപകടം സംഭവിച്ചത് കുളിമുറിയില്‍

കണ്ണൂര്‍: ആറാം ക്ലാസ് വിദ്യാര്‍ഥിയെ കഴുത്തില്‍ തോര്‍ത്ത് കുടുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കെ. ഭഗത് (11) ആണ് മരിച്ചത്. ചെക്കികുളം രാധാകൃഷ്ണ എയുപി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. വീട്ടിലെ കുളിമുറിയില്‍ വച്ചാണ് അപകടം. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിടപ്പ് മുറിയിലെ കുളിമുറിയിയുടെ വെന്റിലേറ്ററിന്റെ കമ്പിയില്‍ തോര്‍ത്തിന്റെ രണ്ടറ്റവും

ഫാസ്റ്റ്ഫുഡ് കടയില്‍ നിന്നും മന്തി കഴിച്ചു, പിന്നാലെ ഛര്‍ദി; മുക്കത്ത് ഒമ്പതുവയസുകാരി മരിച്ചു, പരാതിയുമായി ബന്ധുക്കള്‍

മുക്കം: ഛര്‍ദി ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പതുവയസുകാരി മരിച്ചു. കുന്ദമംഗലം എന്‍.ഐ.ടി. ജീവനക്കാരനായ തെലങ്കാന സ്വദേശി ജെയിന്‍ സിങ്ങിന്റെ മകള്‍ ഖ്യാതി സിങ് (9) ആണ് മരിച്ചത്. കുട്ടി കഴിച്ച ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നിരുന്നെന്ന രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് കുന്ദമംഗലം പോലീസ് അസ്വഭാവികമരണത്തിന് കേസെടുത്തു. കട്ടാങ്ങലിലെ ഫാസ്റ്റ്ഫുഡ് കടയില്‍ നിന്ന് ഡിസംബര്‍ പതിനേഴിന് കുട്ടിയും രക്ഷിതാക്കളും മന്തി കഴിച്ചിരുന്നു.