Tag: dead body

Total 4 Posts

മാഹി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് അജ്ഞാത മൃതദേഹം; തലയില്‍ ആഴത്തില്‍ മുറിവ്‌

മാഹി: മാഹി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. നിര്‍മ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന തെക്ക് ഭാഗത്തെ പാര്‍ക്കിംഗ് ഏരിയയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 45 വയസ് പ്രായം ഉള്ള പുരുഷന്റെ മൃതദേഹമാണ്‌ കണ്ടെത്തിയത്. തലയില്‍ ആഴത്തിലുള്ള മുറിവുണ്ട്. ചോമ്പാല പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍

കോഴിക്കോട്ട് കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട്: സരോവരം ബയോപാർക്കിനു സമീപം കനോലി കനാലിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. കുതിരവട്ടം പറയഞ്ചേരി ചൈത്രത്തിൽ എം.രജിതയാണ് മരിച്ചത്. അറുപത്തിയൊമ്പത് വയസായിരുന്നു. ഞായറാഴ്ച രാവിലെ കനോലി കനാലിൽ മൃതദേഹം കണ്ടതിനെതുടര്‍ന്ന് വഴിയാത്രികര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ബീച്ച് ഫയർസ്റ്റേഷനിൽനിന്ന് ഒരു യൂണിറ്റ് എത്തി മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ എം.എൽ.ബെന്നിലാലുവിന്റെ നേതൃത്വത്തിൽ

തലശ്ശേരി-കുടക് ചുരത്തില്‍ പെട്ടിക്കുള്ളില്‍ നാല് കഷണങ്ങളാക്കി സ്ത്രീയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍; സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കണ്ണൂര്‍: തലശേരി-കുടക് അന്തര്‍സംസ്ഥാന പാതയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ റോഡിനു സമീപമായിരുന്നു മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പെട്ടിയില്‍ നാല് കഷണങ്ങളാക്കിയ നിലയിരുന്നു. സ്ത്രീയുടെ മൃതദേഹമാണെന്നാണ് സംശയിക്കുന്നത്.  രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാക്കൂട്ടം ചെക്ക്

വടകരയിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് പോയ യാത്രാസംഘത്തിലെ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: വടകരയിൽ നിന്ന് പോയ ടൂറിസ്റ്റ് സംഘത്തിൽ ഉണ്ടായിരുന്ന മൂന്നാറില്‍ മണ്ണിടിച്ചിലിൽ കാണാതായ രൂപേഷിന്‍റെ മൃതദേഹം കണ്ടെത്തി. മൂന്നാർ വട്ടവട റോഡിന് അര കിലോമീറ്റർ താഴെ മണ്ണിൽ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് മുത്തപ്പൻകാവ് സ്വദേശി കല്ലട വീട്ടിൽ രൂപേഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വിനോദസഞ്ചാരത്തിനായി കുടുംബത്തോടൊപ്പം ആണ് രൂപേഷ് മൂന്നാറിൽ എത്തിയത്. ഭാര്യയും മകളെയും