Tag: Canal

Total 7 Posts

കനാല്‍വെള്ളമെത്തി; ചെരണ്ടത്തൂര്‍ ചിറയില്‍ വരള്‍ച്ചബാധിച്ച പാടങ്ങള്‍ ഇനി കതിരണിയും

മണിയൂര്‍: കുറ്റ്യാടി ജലസേചനപദ്ധതിയുടെ കനാല്‍വെള്ളം ചെരണ്ടത്തൂര്‍ ചിറയില്‍ വരള്‍ച്ചബാധിച്ച നെല്‍പ്പാടങ്ങളിലെത്തിയതോടെ പ്രദേശത്തെ കര്‍ഷകര്‍ക്ക് ആശ്വാസമായി. മണിയൂര്‍ ബ്രാഞ്ച് കനാലിന്റെ മണിയൂര്‍ ഡിസ്ട്രിബ്യൂട്ടറി കനാല്‍ വഴിയാണ് ചെരണ്ടത്തൂര്‍ ചിറയിലെ പാടങ്ങളിലേക്ക് വെള്ളമെത്തിയത്. മണിയൂര്‍ ബ്രാഞ്ച് കനാലിലേക്ക് വെള്ളം തുറന്നുവിട്ടിട്ട് ഏതാനും ദിവസങ്ങളായി. എന്നാല്‍ ഇപ്പോഴാണ് ഈ കനാലിന്റെ ഏറ്റവും അറ്റത്തേക്കുവരെ വെള്ളമെത്തിക്കാന്‍ കഴിഞ്ഞത്. ഇതോടെ കരഭാഗങ്ങളില്‍ വെള്ളമില്ലാതെ

വടകര മേഖലയിലേക്ക് വെള്ളമെത്തുന്ന വലതുകര പ്രധാന കനാലിലേക്ക് ആദ്യം വെള്ളം; കുറ്റ്യാടി ജലസേചനപദ്ധതി കനാല്‍ ഫെബ്രുവരി ആറിന് തുറക്കും

വടകര: കുറ്റ്യാടി ജലസേചനപദ്ധതി കനാല്‍ ഫെബ്രുവരി ആറിന് തുറക്കാന്‍ കളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്രോജക്ട് അഡൈ്വസറി കമ്മിറ്റി യോഗം തീരുമാനിച്ചു. പെരുവണ്ണാമൂഴി ഡാമില്‍നിന്ന് വടകര മേഖലയിലേക്ക് വെള്ളമെത്തിക്കുന്ന വലതുകര പ്രധാന കനാലിലേക്കാണ് ആദ്യം വെള്ളം തുറന്നുവിടുക. കൊയിലാണ്ടി, പേരാമ്പ്ര, കക്കോടി മേഖലയിലേക്ക് വെള്ളമെത്തിക്കുന്ന ഇടതുകര പ്രധാന കനാലിലേക്ക് എട്ടിന് വെള്ളം ഒഴുക്കിവിടും. ഘട്ടംഘട്ടമായി എല്ലാ ബ്രാഞ്ചുകനാലിലും

നിയോജകമണ്ഡലത്തില്‍ മാത്രം 2.45 കോടിയുടെ പുനരുദ്ധാരണ പ്രവൃത്തി പുരോഗമിക്കുന്നു; കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്റ്റിന്റെ കനാലുകളുടെ പ്രവൃത്തി നടക്കുന്ന സ്ഥലങ്ങള്‍ എം.എല്‍.എ സന്ദര്‍ശിച്ചു

കുറ്റ്യാടി: കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടന്നുവരുന്ന വിവിധ സ്ഥലങ്ങള്‍ കെ.പി.കുഞ്ഞമ്മത് കുട്ടി മാസ്റ്റര്‍ എം.എല്‍.എ സന്ദര്‍ശിച്ചു. കനാലുകളുടെ പുനരുദ്ധാരണപ്രവൃത്തികള്‍ ശരിയായ രീതിയില്‍ പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചു. കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ മാത്രമായി ആകെ 2.45 കോടി രൂപയുടെ പ്രവര്‍ത്തികളാണ് നടന്നുവരുന്നതെന്നും കൂട്ടിച്ചേര്‍ത്തു. നിലവിലെ പ്രവൃത്തികള്‍ക്കുശേഷം തുടര്‍ന്നുള്ള പ്രശ്‌നങ്ങളും ഘട്ടം ഘട്ടമായി പരിഹരിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന്

തിരുവള്ളൂർ കപ്പപ്പള്ളി തോട് നവീകരണം പൂർത്തിയായി: വേനൽക്കാലത്ത് ജനങ്ങൾക്ക് ആശ്വാസം

വടകര: നവീകരണം പൂർത്തിയായ തിരുവള്ളൂർ കപ്പപ്പള്ളി തോടിന്റെ ഉദ്ഘാടനം കഴിഞ്ഞു. എംഎൽഎ കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ആണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. തിരുവള്ളൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കോർപ്പറേഷന്റെ നഗരസഞ്ചയ പദ്ധതിയിൽ നിന്നും 23 ലക്ഷം രൂപ ചെലവഴിച്ചാണ് തോടിന്റെ നവീകരണം പൂർത്തിയാക്കിയത്. പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനിയാണ് അധ്യക്ഷത വഹിച്ചത്.

കടുത്ത വേനലിൽ കിണറുകൾ പലതും വറ്റി; മണിയൂരിൽ കുടിവെള്ളക്ഷാമം രൂക്ഷം

വ​ട​ക​ര: മ​ണി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം. ക​ടു​ത്ത വേ​ന​ലി​ൽ കി​ണ​റു​ക​ൾ പ​ല​തും വ​റ്റി​യ​തോ​ടെ ജനങ്ങൾ കു​ടി​വെ​ള്ള​ത്തി​നാ​യി അ​ല​യേ​ണ്ട അവസ്ഥയാണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​രീ​ക്ക​ൽ​ക്കു​ന്ന്, എ​ട​ത്തും​ക​ര, ക​പ്പും​ക​ര, പൂ​ച്ച​ക്കു​ന്നു, തെ​റ്റ​ത്ത് പ​റ​മ്പ​ത്ത് മു​ക്ക്, കൊ​യ​പ്ര​ക്കു​ന്ന്, കൊ​ളാ​യി​ക്കു​ന്ന്, മു​യ്യോ​ട്ടു​മ്മ​ൽ​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ള ക്ഷാ​മം ഏറ്റവും രൂ​ക്ഷ​മാ​യ​ത്. മ​ണി​യൂ​രി​ലെ ക​നാ​ലി​ൽ വെ​ള്ള​മെ​ത്താ​ത്ത​താ​ണ് കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ക്കി​യത്. വെ​ള്ളം

അഴിയൂര്‍ ബ്രാഞ്ച് കനാല്‍ ചോര്‍ച്ച പരിഹരിക്കും; വെള്ളം ഉടന്‍ തുറന്നു വിടും

വടകര: കുറ്റ്യാടി ജലസേചന കനാലിന്റെ ഭാഗമായ അഴിയൂര്‍ ബ്രാഞ്ച് കനാലിന്റെ ചോര്‍ച്ച ഉടന്‍ അറ്റകുറ്റപണി നടത്തും. കഴിഞ്ഞ ദിവസം കനാല്‍ തുറന്നതിനെ തുടര്‍ന്ന് വന്‍ ചോര്‍ച്ചയുണ്ടായ സ്ഥലത്ത് അറ്റകുറ്റപണി നടത്തി വെള്ളം ഉടന്‍ തുറന്നു വിടുമെന്ന് ഇറിഗേഷന്‍ വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യു.കെ.ഗീരീഷ് കുമാര്‍ അറിയിച്ചു. ചോര്‍ച്ചയുണ്ടായ കുരിക്കിലാട് മാച്ചാരി മീത്തല്‍ കനാല്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

കനത്ത മഴയ്‌ക്കൊപ്പം കനാലും തുറന്നുവിട്ടു; തിരുവങ്ങൂരിലെ ജനങ്ങള്‍ ദുരിതത്തില്‍; കനാല്‍ അടയ്ക്കണമെന്ന് ആവശ്യം

ചേമഞ്ചേരി: മഴ തുടരുന്നതിനിടെ കനാല്‍ജലം വീണ്ടും തുറന്നുവിട്ടത് തിരുവങ്ങൂര്‍ ഭാഗത്തെ സമീപവാസികള്‍ക്ക് ദുരിതമാകുന്നതായി പരാതി. മാലിന്യങ്ങള്‍ ഒഴുകിയെത്തി നീരൊഴുക്ക് തടസ്സപ്പെട്ടതോടെ തിരുവങ്ങൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിന് മുന്‍ഭാഗത്തെ വീതികുറഞ്ഞ കനാല്‍ഭാഗത്ത് വീടുകളിലേക്ക് വെള്ളംകയറുന്ന അവസ്ഥയാണെന്ന് ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് അംഗം വിജയന്‍ കണ്ണഞ്ചേരി പറഞ്ഞു. കനാലിലൂടെ വെള്ളമൊഴുക്കിവിടുന്നത് ഉടന്‍ നിര്‍ത്തുകയും മാലിന്യങ്ങള്‍ നീക്കാന്‍ നടപടി എടുക്കുകയും വേണമെന്നാണ് നാട്ടുകാരുടെ