Tag: bridge

Total 5 Posts

ഗതാഗതക്കുരുക്കിന്റെ കേന്ദ്രം ഇനി ഓര്‍മയാവും; മൂരാട് പുതിയപാലം മാര്‍ച്ച് 15ന് മുമ്പ് തുറക്കും

പയ്യോളി: ദേശീയപാതയില്‍ യാത്രക്കാര്‍ക്ക് എന്നും ദുരിതമായി ഗതാഗതക്കുരുക്ക് ശൃഷ്ടിച്ചിരുന്ന മൂരാട് പഴയപാലം ഇനി ഓര്‍മയാവും. കുറ്റ്യാടിപ്പുഴയില്‍ മൂരാട്ട് നിര്‍മിച്ച പുതിയപാലം മാര്‍ച്ച് 15ന് മുന്‍പ് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മൂരാട് ഭാഗത്ത് ആറുവരിപ്പാതയുടെ പ്രവൃത്തി സുഗമമാക്കാനാണ് പുതിയപാലം താത്കാലികമായി ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതെന്നും പറഞ്ഞു. ആറുവരി പാലത്തിന്റെ നടുവില്‍ ഡിവൈഡര്‍ നിര്‍മിച്ചിട്ടുള്ളതിനാല്‍ ഇരുഭാഗത്തേക്കുമുള്ള ഗതാഗതം വേര്‍തിരിച്ചിട്ടുണ്ട്. മൂന്നുവരിയായി

മൂന്ന് നിയോജക മണ്ഡലങ്ങളെയും പഞ്ചായത്തുകളെയും കൂട്ടിയിണക്കുന്ന എടച്ചേരി വേങ്ങോളി പാലം യാഥാര്‍ഥ്യത്തിലേക്ക്; നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

നാദാപുരം: നാദാപുരം-വടകര-കുറ്റ്യാടി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന വടകര മാഹി കനാലിന് കുറുകെയുള്ള വേങ്ങോളിപ്പാലം ഉദ്ഘാടനം 20ന്. ചൊവ്വാഴ്ച്ച വൈകീട്ട് 4 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും. ഇ.കെ വിജയന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍ എം.പി., എം.എല്‍.എമാരായ കെ.പി കുഞ്ഞമ്മദ് കുട്ടി, കെ.കെ

വേങ്ങോളിപ്പാലം ഉദ്ഘാടനം ഈ മാസം 20ന്; മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

എടച്ചേരി: നിര്‍മാണം പൂര്‍ത്തീകരിച്ച വേങ്ങോളിപ്പാലം ഫെബ്രുവരി 20ന് നാടിനായി സമര്‍പ്പിക്കും. യാത്രാ സൗകര്യത്തിന് ഏറെ ഉപകാരപ്രദമായ പാലം മുഖ്യമന്ത്രി പിണറായ് വിജയന്‍ പൊതു ജനങ്ങള്‍ക്കായ് തുറന്നു കൊടുക്കും. പരിപാടിയുടെ വിജയത്തിനായ് എടച്ചേരിയില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ പത്മിനി

പുഴിത്തോട്- മരുതോങ്കര പ്രദേശങ്ങളെ ബന്ധിപ്പിച്ച് കടന്തറ പുഴക്ക് കുറുകേ എക്കല്‍ പാലം യാഥാര്‍ഥ്യമാകുന്നു; 16.75 കോടി രൂപയുടെ ഭരണാനുമതി

പേരാമ്പ്ര: കടന്തറ പുഴക്ക് കുറുകേ എക്കല്‍ പാലം നിര്‍മ്മിക്കുന്നതിന് ഭരണാനുമതിയായി. പേരാമ്പ്ര – നാദാപുരം മണ്ഡലങ്ങളിലെ പുഴിത്തോട്- മരുതോങ്കര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലം. എക്കല്‍പ്പാലത്തിന്റെ നിര്‍മാണത്തിനായി 16.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. നബാഡാണ് പാലം പണിയുന്നതിനായ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. പാലം യാഥാര്‍ഥ്യമാക്കുന്നതിന്റെ അടുത്ത ഘട്ടം എന്ന നിലയില്‍ ടെണ്ടര്‍

മൂരാട് പാലം അടച്ചിടൽ; തീരുമാനം ഗതാഗതത്തിന് സൗകര്യമൊരുക്കിയ ശേഷം

വടകര: ദേശീയപാതയിൽ മൂരാട് പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനുള്ള ദേശീയപാത അതോറിറ്റിയുടെ ആവശ്യത്തിൽ തീരുമാനമായില്ല. പകരം സംവിധാനത്തിന്റെ കാര്യത്തിൽ ഇനിയും തീരുമാനം ആവാത്തതാണ് നിയന്ത്രണം നടപ്പാക്കാൻ വൈകുന്നത്. യാതൊരുവിധ മുന്നൊരുക്കവുമില്ലാതെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. തുടർന്ന് കളക്ടർ , എംഎൽഎമാർ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, ദേശീയപതാ അതോറിറ്റി അധികൃതർ എന്നിവരുടെ യോഗം വിളിച്ചുചേർക്കുകയായിരുന്നു.