ജനമുന്നേറ്റ യാത്രയുടെ പ്രചരണാർത്ഥം എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹനപ്രചരണ ജാഥക്ക്  തുടക്കമായി


വടകര: എസ്ഡിപിഐ ജനമുന്നേറ്റ യാത്രയുടെ പ്രചരണാർത്ഥം വടകര മണ്ഡലം കമ്മിറ്റി നടത്തുന്ന വാഹന പ്രചരണ ജാഥക്ക് തുടക്കം. ചോമ്പാൽ ഹാർബറിൽ നടന്ന ഉദ്ഘാടന പരിപാടിയില്‍ ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽ ജലീൽ സഖാഫി ജാഥാ ക്യാപ്റ്റനും ജില്ലാ ജനറൽ സെക്രട്ടറിയുമായ റഷീദ്ഉമരിക്ക് പതാക കൈമാറിയാണ് ജാഥക്ക് തുടക്കം കുറിച്ചത്.

ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 1 വരെ നടക്കുന്ന ജനമുന്നേറ്റ യാത്രയുടെ ഭാഗമായി ഇന്ന് തുടങ്ങിയ വാഹന ജാഥ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വ്യാഴാഴ്ച  വൈകിട്ട് വടകര കോതി ബസാറിൽ സമാപിക്കും.

ചോമ്പാലിൽ നടന്ന ഉദ്ഘാടനപരിപാടിയിൽ ബഷീർ.കെ.കെ, ശറഫുദ്ധീൻ വടകര, ഷംസീർ ചോമ്പാല, റൗഫ് ചോറോട്, സൈനുദ്ധീൻ.എ.കെ,അഷറഫ്.വി.എം തുടങ്ങിയവർ സംസാരിച്ചു. അസീസ് വെള്ളോളി, ഉനൈസ് ഒഞ്ചിയം, സമീർ കുഞ്ഞിപ്പള്ളി തുടങ്ങിയവർ ജാഥക്ക് നേതൃത്വം നൽകി.