മുക്കാളി എന്‍.എച്ച് അടിപ്പാത പുനഃസ്ഥാപിക്കുക; 75 ദിവസം പിന്നിട്ട് ബഹുജന പ്രക്ഷോഭം, പ്രതിഷേധജ്വാലയുമായി സമരസമിതി


വടകര: മുക്കാളി ടൗണില്‍ അടിപ്പാത പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അടിപ്പാത സംരക്ഷണ സമിതി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പന്തല്‍കെട്ടി സമരം എഴുപത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും അധികൃതര്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം.

ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ പി.പി നിഷ ഉദ്‌ഘാടനംചെയ്തു. കൺവീനർ കെ.പി. ജയകുമാർ അധ്യക്ഷത വഹിച്ചു.

അഴിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷാ ഉമ്മർ, എ.ടി. ശ്രീധരൻ, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, കൈപ്പാട്ടിൽ ശ്രീധരൻ, അഡ്വ. മുഹമ്മദാലി, അജിത കൃഷ്ണ മുക്കാളി, കുന്നുമ്മൽ രാജൻ, കെ.പി. വിജയൻ, റീന രയരോത്ത് പുരുഷു രാമത്ത്, കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.