വടകരയിൽ ബിജെപിയുടെ യുവനേതാവ് പ്രഫുൽ കൃഷ്ണ; 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി


വടകര: എല്‍ഡിഎഫിന് പിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. ബിജെപിയുടെ യുവനേതാവ് പ്രഫുൽ കൃഷ്ണയാണ് വടകരയില്‍ മത്സരിക്കുക. കണ്ണൂരില്‍ സി.രഘുനാഥാണ്‌ മത്സരിക്കുന്നത്. തൃശൂർ – സുരേഷ് ഗോപി, തിരുവനന്തപുരം – കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കാസർകോ‍ഡ് – എം എൽ അശ്വനി, മലപ്പുറം – ഡോ. അബ്ദുൾ സലാം, പൊന്നാനി – നിവേദിത സുബ്രഹ്മണ്യന്‍, ആലപ്പുഴ – ശോഭ സുരേന്ദ്രൻ, പത്തനംതിട്ട – അനിൽ ആന്റണി, ആറ്റിങ്ങൽ – വി മുരളീധരൻ, പാലക്കാട് – സി കൃഷ്ണകുമാർ എന്നിവരാണ് സ്ഥാനാർത്ഥികള്‍.

”ഒരുപാട് ഒരുപാട് പ്രശ്‌നങ്ങളുള്ള മണ്ഡലമാണ് വടകര. ഒരുപാട് വികസന പ്രശ്‌നങ്ങളുണ്ട്. കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളെല്ലാ വടകരയില്‍ ചര്‍ച്ചയാവും. വടകരയെ സംബന്ധിച്ചിടത്തോളം വളരെ നിരാശജനകമായിട്ടുള്ള അഞ്ച് വര്‍ഷമായിരുന്നു ഉണ്ടായിരുന്നതെന്നും. ഇതെല്ലാം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്‌ ഉറപ്പാണെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രഫുല്‍ കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപിയും എല്‍ഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് രണ്ടു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത.