പ്രായമായവരെ ചേര്‍ത്ത് പിടിക്കാം: വയോജന റിക്രിയേഷന്‍ ക്ലബുമായി ഏറാമല പഞ്ചായത്ത്


ഏറാമല: പഞ്ചായത്തിലെ വയോജനങ്ങള്‍ക്കായി വിജ്ഞാനത്തിനും വിനോദത്തിനുമായി റിക്രിയേഷന്‍ ക്ലബ് നിര്‍മ്മിക്കുന്നു.  പഞ്ചായത്തിന്റെ ഹൃദയ ഭാഗമായ ഓര്‍ക്കട്ടേരി കച്ചേരി മൈതാനിയിലാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് വിശ്രമിക്കാനും വിനോദത്തില്‍ ഏര്‍പ്പെടാനും ഉതകുന്ന വിധത്തില്‍ ആധുനിക സൗകര്യങ്ങളോട് കൂടി ക്ലബ് നിര്‍മ്മിക്കുന്നത്.

30 ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലബ് നിര്‍മ്മിക്കുന്നത്. കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി നിര്‍വഹിച്ചു.


ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ദീപ് രാജ് അധ്യക്ഷനായി. ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി സജീവന്‍ ഇ, സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാര്‍മാരായ ജസീല വി.കെ, പറമ്പത്ത് പ്രഭാകരന്‍, പ്രസീത എം.പി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ മാരായ കെ.പി ബിന്ദു, ടി.എന്‍ റഫീഖ്, ഷുഹൈബ് കുന്നത്ത്. ടി.കെ രാമകൃഷ്ണന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

,