എടിഎം കാര്‍ഡ് ഉണ്ടോ? നിങ്ങള്‍ക്കിനി ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് സ്വന്തമാക്കാം


ബാങ്ക് അക്കൗണ്ടും എംടിഎം കാര്‍ഡും ഇല്ലാത്തവരായിട്ടാരുമുണ്ടാവില്ല. പണം പിന്‍വലിക്കാനും സാധനം വാങ്ങാനുമല്ലാതെ നമ്മള്‍ എംടിഎം കാര്‍ഡ് ഉപയോഗിക്കാറുമില്ല. എന്നാല്‍ ചില സേവനങ്ങളും ബേങ്ക നമുക്കായി ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമായ എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്കായി 20 ലക്ഷം രൂപയാണ് സൗജന്യ ഇന്‍ഷുറന്‍സ് നല്‍കുന്നത്. ലൈഫ് ഇന്‍ഷുറന്‍സിന് പുറമെ കാര്‍ഡുകള്‍ വഴി നിങ്ങള്‍ വാങ്ങിയ സാധനങ്ങള്‍ നഷ്ടമായാല്‍ അതിനും ഇന്‍ഷുറന്‍സ് ലഭിക്കും.

എടിഎം കാര്‍ഡ് ഉടമ അപകടത്തില്‍പ്പെട്ട് ഒരു കൈയ്ക്കോ കാലിനോ വൈകല്യം സംഭവിക്കുകയാണെങ്കില്‍, അയാള്‍ക്ക് 50,000 രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. അതുപോലെ, രണ്ട് കൈകളും രണ്ട് കാലുകളും നഷ്ടപ്പെട്ടാല്‍ ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. മരണപ്പെട്ടാല്‍, കാര്‍ഡ് അനുസരിച്ച് ഒരു ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് കവറേജ്. എടിഎം കാര്‍ഡിനൊപ്പം ലഭ്യമായ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിന്, കാര്‍ഡ് ഉടമയുടെ നോമിനി ബന്ധപ്പെട്ട ബാങ്കില്‍ അപേക്ഷിക്കണം.

എഫ്ഐആറിന്റെ പകര്‍പ്, ആശുപത്രി ചികിത്സ സര്‍ടിഫികറ്റ് തുടങ്ങിയ രേഖകള്‍ ബാങ്കില്‍ സമര്‍പിക്കണം. മരണപ്പെട്ടാല്‍, കാര്‍ഡ് ഉടമയുടെ നോമിനി മരണ സര്‍ടിഫികറ്റ്, എഫ്ഐആറിന്റെ പകര്‍പ്, ആശ്രിതരുടെ സര്‍ടിഫികറ്റ് തുടങ്ങിയവ സമര്‍പിക്കണം.

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ അവയ്ക്കും കിട്ടും പര്‍ച്ചേഴ്‌സ് പ്രൊട്ടക്ഷന്‍ കവറേജ്. വാങ്ങി 90 ദിവസത്തിനകം വീട് കുത്തിത്തുറന്നോ വാഹനത്തില്‍ വെച്ചോ കളവു പോയാല്‍ പരിരക്ഷ ലഭിക്കും. നശിക്കുന്ന സാധനങ്ങള്‍, ആഭരണങ്ങള്‍, വില കൂടിയ കല്ലുകള്‍ എന്നിവയ്ക്ക് പരിരക്ഷ ഉണ്ടാകില്ല.