മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനം; ചോറോട് ഗാന്ധി അനുസ്മരണ സദസ്സും പുഷ്പാര്‍ച്ചനയും നടത്തി കോണ്‍ഗ്രസ്


ചോറോട്: മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30ന് ചോറോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി അനുസ്മരണ സദസ്സും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. ചോറോട് ഗേറ്റില്‍ വെച്ച് നടന്ന അനുസ്മരണ സദസ്സ് മുന്‍ ഡി.സി.സി സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കൂടാളി അശോകന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.ടി.കെ നജ്മല്‍ അധ്യക്ഷത വഹിച്ചു. കെ..കെ റിനീഷ്, എ ഭാസ്‌ക്കരന്‍, സി നിജിന്‍, ലക്ഷ്മണന്‍ ടി, ബിന്ദു വാഴയില്‍, ഷാജി ഐ, മഠത്തില്‍ പുഷ്പ, ഫക്രുദ്ധീന്‍, പ്രദീപന്‍ ഇ.കെ, പ്രഭാകരന്‍. ഇ.കെ, രാഗേഷ് കെ..ജി, മോഹന്‍ദാസ് മാസ്റ്റര്‍, നജീബ്, ബിജു. ടി.എം, രജിത്ത് മലോല്‍ തുടങ്ങിയവര്‍ സംസാരിച്ചു.