കുട്ടിക്കൊരു വീടൊരുക്കി കെ.എസ്.ടി.എ വടകര: ഇനി അവർക്കുറങ്ങാം സുരക്ഷിതമായി; താക്കോൽ കൈമാറി


വടകര: കെ.എസ്.ടി.എ വടകര ഉപജില്ലാ കമ്മറ്റി കുട്ടോത്ത് നിർമ്മിച്ച വീട് മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ എം.എൽ.എ താക്കോൽ കൈമാറി. ഭവനരഹിതരില്ലാത്ത കേരളം സാക്ഷാൽക്കരിക്കുന്നതിന് കേരള സർക്കാരിനൊപ്പം കൈകോർക്കുകയാണ് കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ .

വടകര നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു അധ്യക്ഷയായി.കെ.എസ്.ടി.എ ജെ.എൻ. എം യൂനിറ്റ് നൽകിയ പഠനോപകരണങ്ങൾ സി.ഭാസ്കരൻ മാസ്റ്റർ കൈമാറി. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജുള കെ.കെ., ടി.പി.ഗോപാലൻ മാസ്റ്റർ, വി.പി.രാജീവൻ , പി.എസ്. സ്മിജ, സി.സതീശൻ , വി.വി. വിനോദ്, കെ. നിഷ, വി.പി. സന്ദീപ്, എം. അനീഷ് കുമാർ എന്നിവർ ആശംസ നേർന്നു. മേമുണ്ട ഹൈസ്കൂൾ മ്യൂസിക് ക്ലബ്ബിന്റെ സംഗീത വിരുന്ന് അരങ്ങേറി.
നിർമാണ കമ്മറ്റി ചെയർമാൻ സി.എം.ഷാജി സ്വാഗതവും കെ.കെ.സിജൂഷ് നന്ദിയും പറഞ്ഞു