സംസ്ഥാനത്ത് ഇന്ധന, മദ്യ വില വര്‍ധന നാളെ മുതല്‍; പെട്രോളിനും ഡീസലിനും 2 രൂപ വര്‍ധിക്കും


കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതല്‍ പെട്രോള്‍- ഡീസല്‍ വില വര്‍ധിക്കും. രണ്ട് രൂപയാണ് അധികം നല്‍കേണ്ടി വരിക. 106.25 ആണ് ഇന്ന് ജില്ലയില്‍ പെട്രോള്‍ വില. ഡീസലിന് 95.18 രൂപയാണ്. രണ്ട് രൂപ വര്‍ധിക്കുന്നതോടെ പെട്രോളഇന് 108.25 രൂപയും ഡീസലിന് 97.18 രൂപയുമാകും.

ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനത്തിന്റെ വര്‍ധയും നാളെ മുതല്‍ നിലവില്‍ വരും. കൂടാതെ മദ്യത്തിന്റെയും വിലയും വര്‍ധിക്കും.

ക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതിനായി പണം കണ്ടെത്താന്‍ ബജറ്റില്‍ പ്രഖ്യാപിച്ച് 2 രൂപ സെസാണ് നാളെ മുതല്‍ നിലവില്‍ വരുന്നത്. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ പിന്നോട്ട് പോകാന്‍ തയ്യാറായിരുന്നില്ല.