‘സീം 24’; മണിയൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഊര്‍ജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസ്‌


വടകര: മണിയൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ‘സീം 24’ (Student’s Empowerment in Energy management) എന്ന പേരിൽ ഊര്‍ജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസും എല്‍ഇഡി ബള്‍ബ്‌ നിർമാണ പരിശീലനവും നടന്നു. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും സംസ്ഥാന അവാർഡ് ജേതാവുമായ മണലിൽ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു.

മണിയൂർ പഞ്ചായത്തിലെ എല്ലാ അപ്പർ പ്രൈമറി വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കും ജിഎച്ച്‌എസ്എസ് മണിയൂരിലെ സയൻസ് ക്ലബ്‌ പ്രവർത്തകർക്കുമാണ് പരിശീലനം നൽകിയത്. മണിയൂർ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ കെ ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ഹെഡ്മാസ്റ്റര്‍ രാജീവൻ വളപ്പിൽകുനി, വാര്‍ഡ് അംഗം പ്രമോദ് മൂഴിക്കൽ, സുനിൽ മുതുവന, എൻ.കെ രാജീവ്‌ കുമാർ, എം ഷിംജിത്ത്, അലൈഖ എന്നിവർ സംസാരിച്ചു.

തുടർന്ന് മലപ്പുറം കെഎസ്ഇബി സബ് സ്റ്റേഷൻ ഓപ്പറേറ്റർ പി.സാബിർ എല്‍ഇഡി ബള്‍ബ്‌ നിർമാണ പരിശീലനം നല്‍കി. ശേഷം എല്‍ഇഡി ബള്‍ബ്‌ നിർമ്മിക്കാനാവശ്യമായ കിറ്റ് കുട്ടികൾക്ക് വിതരണം ചെയ്തു.