ആനയെ ‘സർവ്വീസ്’ ചെയ്യുന്നത് കണ്ടിട്ടുണ്ടോ? വണ്ടികൾ കഴുകുന്ന സർവ്വീസ് സ്റ്റേഷനിലെ ആനക്കുളി വൈറൽ (വീഡിയോ കാണാം)


ആന കുളിക്കുന്നത് കണ്ടിട്ടുണ്ടാവുമല്ലോ ? സംഭവം രസമാണ്. ആനയെ കുളിപ്പിക്കുന്നതും രസമുള്ള പരിപാടി തന്നെ. വളരെ അധികം കായിക ക്ഷമത വേണ്ടുന്ന പണി കൂടിയാണിത്. ചകിരി തൊണ്ട് വെട്ടി വൃത്തിയാക്കി ആനകളുടെ ആനകളുടെ ശരീരവും ഞരമ്പും നോക്കി മനസ്സിലാക്കി ഉരച്ച് തേച്ച് കഴുക. അതൊരു പരമ്പരാഗത രീതിയാണ്.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ആനയെ വണ്ടികൾ കഴുകുന്ന സർവ്വീസ് സ്റ്റേഷനിൽ കയറ്റിയാലോ. സംഭവം പൊളിയായിരിക്കും. പട്ടാമ്പി നേർച്ചക്കെത്തിയ മീനാട് കേശു എന്ന ആനയെയാണ് സർവ്വീസ് സ്റ്റേഷനിലെത്തി കുളിപ്പിച്ചത്. വാഹനങ്ങൾ കഴുകുന്ന പോലെ തന്നെയാണ് ആനയെയും കഴുകിയത്. ചിലയിടങ്ങളിൽ ആനകൾക്ക് ഷവർ ബാത്ത് ഒരുക്കുന്നത് പോലെ തന്നെയായിരുന്നു ഇതും എന്ന് ആനപ്രേമികൾ പറയുന്നു.

ഏതായാലും ആനയെ കഴുകുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വളരെ പെട്ടെന്നാണ് വൈറലായത്. സൂര്യ പുത്രൻ കർണൻ എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്ക് വെച്ചത്. രണ്ട് ദിവസം കൊണ്ട് ആയിരക്കണക്കിന് പേരാണ് വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്.

അതേസമയം ചൂട് കാലമായതിനാൽ ആന എഴുന്നള്ളിപ്പുകൾ ഉള്ള സ്ഥലങ്ങളിൽ പലയിടത്തും ആനക്ക് കുളിക്കാനും ശരീരം നനയ്ക്കാനുമള്ള സംവിധാനം കുറവായിരിക്കും. പരമ്പരാഗത രീതിയിൽ ആനയെ കിടത്തി കുളിപ്പിക്കൽ ഇത്തരം സ്ഥലങ്ങളിൽ നടക്കാറില്ല.

വീഡിയോ കാണാം: