തൂണേരി ബ്ലോക്ക് പഞ്ചായത്തിന് ഇനി പുതിയ കെട്ടിടമൊരുങ്ങും; നിർമ്മാണ പ്രവൃത്തി  ഇ.കെ.വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു


തൂണേരി: തൂണേരി ബ്ലോക്ക് പഞ്ചായത്തിന് ഇനി പുതിയ കെട്ടിടം. ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന്റെ പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തി  ഇ.കെ.വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 99 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് ഒരു കോടി രൂപയുമാണ് കെട്ടിട നിർമ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.പി.പ്രദീഷ്, പി.സുരയ്യ, എൻ.പത്മിനി, നസീമ കൊട്ടാരത്തിൽ, വി.കെ.ജ്യോതി ലക്ഷ്മി, ബ്ലോക്ക്സ്ഥിരം സമിതി അധ്യക്ഷമ്മാരായ കെ.കെ.ഇന്ദിര, രജീന്ദ്രൻ കപ്പള്ളി, ബിന്ദു പുതിയോട്ടിൽ ജനപ്രതിനിധികളായ എൻ.എം.വിമല, എ.സജീവൻ, ടി.ജിമേഷ്, ടി.എൻ.രഞ്ജിത്ത്, നെല്ലിയേരി ബാലൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവര്‍ സംസാരിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷൻ സ്വാഗതവും ബി.ഡി.ഒ ദേവിക രാജ് നന്ദിയും പറഞ്ഞു.